ടി​ക് ടോ​ക് വീ​ഡി​യോ​യ്ക്കു വേ​ണ്ടി ത​ണു​ത്തു​റ​ഞ്ഞ ത​ടാ​ക​ത്തി​ൽ നീ​ന്തി സാ​ഹ​സി​ക​ൻ; ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്
Saturday, March 7, 2020 7:09 PM IST
ടി​ക് ടോ​ക് വീ​ഡി​യോ​യ്ക്കു വേ​ണ്ടി​യു​ള്ള പ​ല സാ​ഹ​സി​ക​കൃ​ത്യ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ ക​ണ്ടി​ട്ടു​ണ്ട്. ഇ​തു​പോ​ലെ ഒ​രു സാ​ഹ​സി​ക​കൃ​ത്യം ന​ട​ത്തി ത​ല​നാ​രി​ഴ​യ്ക്ക് ജീ​വ​ൻ ര​ക്ഷ​പെ​ട്ട യു​വാ​വി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ത​ണു​ത്തു​റ​ഞ്ഞ ത​ടാ​ക​ത്തി​ൽ നീ​ന്താ​നു​ള്ള ടി​ക് ടോ​ക് താ​രം ജേ​സ​ൺ ക്ലാ​ർ​ക്കി​ന്‍റെ ശ്ര​മ​മാ​ണ് പാ​ളി​യ​ത്.

ത​ണു​ത്തു​റ​ഞ്ഞ് ക​ട്ടി​യാ​യ ത​ടാ​ക​ത്തി​ൽ ദ്വാ​ര​മു​ണ്ടാ​ക്കി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​ഞ്ഞി​ന​ടി​യി​ലൂ​ടെ നീ​ന്തി​യ​ത്. എ​ന്നാ​ൽ, നീ​ന്ത​ലി​നി​ടെ അ​ദ്ദേ​ഹം മ​ഞ്ഞു​പാ​ളി​യി​ൽ കു​ടു​ങ്ങി​പ്പോ​യി. കാ​ഴ്ച മ​റ​യ്ക്കും​വി​ധം ക​ണ്ണു​ക​ൾ മ​ര​വി​ക്കു​ക​യും ചെ​യ്ത​തോ​ടെ പ്രാ​ണ​ര​ക്ഷാ​ർ​ഥം തി​രി​കെ നീ​ന്തി ജേ​സ​ൺ ഒ​രു​വി​ധം പു​റ​ത്തു​ക​ട​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു​പോ​ലൊ​രി​ക്ക​ലും മ​ര​ണ​ത്തി​ന​ടു​ത്തെ​ത്തി​യി​ല്ലെ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് ജേ​സ​ൺ ത​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. ത​ന്നെ അ​വ​സാ​ന​മാ​യി ഒ​രു ത​വ​ണ തി​രി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത് എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല. ത​നി​ക്ക് ശ്വാ​സം കു​റ​വാ​യി​രു​ന്നു, ഇ​നി കാ​ണാ​ൻ ക​ഴി​യു​മെ​ന്ന് വി​ചാ​രി​ച്ചി​ല്ല. മ​ഞ്ഞു​പാ​ളി​യു​ടെ ഭാ​രം കു​റ​ഞ്ഞ സ്ഥ​ല​മാ​യി​രു​ന്നി​ട്ടും താ​ൻ കൈ ​നീ​ട്ടി​യെ​ന്നും എ​ഴു​ന്നേ​റ്റു​നി​ൽ​ക്കാ​ൻ എ​വി​ടു​ന്നോ ഒ​രു ട​ൺ ഊ​ർ​ജം ല​ഭി​ച്ചെ​ന്നും ജേ​സ​ൺ വി​വ​രി​ച്ചു.

എ​ന്നാ​ൽ ത​ല​നാ​രി​ഴ​യ്ക്ക് ജീ​വ​ൻ ര​ക്ഷ​പെ​ട്ടി​ട്ടും സാ​ഹ​സി​ക നീ​ന്ത​ലി​ൽ നി​ന്ന് ജേ​സ​ൺ പി​ന്മാ​റി​യി​ല്ല. കൂ​ടു​ത​ൽ മു​ൻ​ക​രു​ത​ൽ മാ​ർ​ഗ​ങ്ങ​ളോ​ടെ ര​ണ്ടാ​മ​തും ജേ​സ​ൺ ത​ണു​ത്തു​റ​ഞ്ഞ ത​ടാ​ക​ത്തി​ൽ നീ​ന്തി. ഇ​തി​ന്‍റെ വീ​ഡി​യോ​യും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.