പരസ്പരം പോരടിച്ച് സഹോദരങ്ങൾ; വീഡിയോ
Wednesday, June 15, 2022 3:10 PM IST
സഹോദരങ്ങള്‍ തമ്മില്‍ അടിപിടികള്‍ പതിവാണ് പ്രത്യേകിച്ച് ചെറിയ പ്രായത്തില്‍. കലഹിക്കാനുള്ള കാരണങ്ങള്‍ നോക്കിയാരിക്കും നമ്മളില്‍ പലരും ഇരിക്കുക. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
പക്ഷേ അത് മനുഷ്യര്‍ തമ്മിലല്ല, മൃഗങ്ങള്‍ തമ്മിലാണെന്ന് മാത്രം. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദ പങ്ക് വച്ച ഒരു വീഡിയോയിലെ ദൃശ്യങ്ങളാണിത്. എംപി ടൈഗര്‍ ഫൗണ്ടേഷനില്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ സംരക്ഷിക്കുന്ന രണ്ട് കടുവ കുഞ്ഞുങ്ങളാണവ.
അവര്‍ തമ്മിലുള്ള ഒരു പൊരിഞ്ഞ പോരാട്ടമാണ് വീഡിയോയില്‍ കാണാനാകുക. കടുവ സങ്കേതത്തിലെ മുഴുവന്‍ കടുവകളും ഇല്ലാതായിരുന്നു. എന്നാലിപ്പോള്‍ 40 മുതല്‍ 50വരെ പ്രായപൂര്‍ത്തിയായ കടുവകളും 20-25വരെ കുഞ്ഞുങ്ങളുമുണ്ടെന്നും വീഡിയോയില്‍ പറയുന്നു. നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടുതീര്‍ത്തത്.