മുറിച്ചാല്‍ രക്തം ചൊരിയുന്ന മരം; സത്യാവസ്ഥ ഇതാണ്
പ്രകൃതിയുടെ ചില പ്രത്യേകതകള്‍ നമ്മെ വല്ലാതെ അത്ഭുതപ്പെടുത്താറുണ്ടല്ലൊ. ചില അപൂര്‍വയിനം പക്ഷികള്‍, വേറിട്ട വര്‍ണങ്ങളിലെ ജീവികള്‍, മല നിരകളുടെ വിചിത്രമായ ആകൃതി തുടങ്ങി ഒരുപാട് വിസ്മയങ്ങള്‍ പ്രകൃതിയില്‍ നമ്മെ അതിശപ്പെടുത്തി നില്‍ക്കാറുണ്ട്.

എന്നാലിന്ന് സാങ്കേതിക വിദ്യയുടെ പുരോഗതി നിമിത്തം പലരും കമ്പ്യൂട്ടറില്‍ ഗ്രാഫിക്സ് സഹായത്തോടെ ഇത്തരത്തില്‍ രൂപങ്ങള്‍ ഉണ്ടാക്കുന്നു. അതോടെ സത്യമേത് നുണയേത് എന്നറിയാന്‍ കഴിയാത്ത അവസ്ഥയിലാണ് ആളുകള്‍.

അടുത്തിടെ രക്തം ഒഴുകുന്ന മരത്തിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മുറിക്കുമ്പോള്‍ ചോര ഒഴുക്കുന്ന മരത്തിന്‍റെ വാര്‍ത്ത ആളുകള്‍ അത്ര വിശ്വസിച്ചതുമില്ല.
എന്നാലിത് യഥാര്‍ഥത്തിലുള്ള ഒന്നു തന്നെയാണ്.

യെമനിലെ സകോത ദ്വീപിലാണ് ഈ അപൂര്‍വ മരമുള്ളത്. "ഡ്രാഗണ്‍ ബ്ലഡ് ട്രീ' എന്നറിയപ്പെടുന്ന ഈ മരത്തിന് ഏകദേശം 30 മുതല്‍ 39 അടി ഉയരമുണ്ട്. 650 വര്‍ഷം ആയുസുമുണ്ടെന്നാണ് കരുതുന്നത്.

മരം മുറിച്ചാല്‍ ഉണ്ടാകുന്ന ചുവന്ന നിറത്തിലുള്ള ദ്രാവകമാണ് രക്തമായി ആളുകള്‍ പറയുന്നത്. ഈ ദ്രാവകത്തിന് പനി മുതല്‍ അള്‍സര്‍ വരെയുള്ള പല രോഗങ്ങളെയും ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് യെമനിലെ ആളുകള്‍ കരുതുന്നത്.

മാത്രമല്ല പ്രാദേശികാരായ ചിത്രകാരന്മാര്‍ ഈ ചുവന്ന ദ്രാവകത്തെ തങ്ങളുടെ ചിത്ര രചനയ്ക്കായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഈ അപൂര്‍വ വൃക്ഷത്തെ നശിപ്പിക്കാതെ സംരക്ഷിക്കണമെന്നാണ് പ്രകൃതി സ്നേഹികള്‍ ആവശ്യപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.