പൊ​ള്ള​ലേ​റ്റ് ച​രി​ഞ്ഞ കാ​ട്ടാ​ന​യ്ക്ക് കണ്ണീരോടെ വിട നൽകി ഫോറസ്റ്റർ; വീഡിയോ വൈറലാകുന്നു
Friday, January 22, 2021 10:50 PM IST
ത​മി​ഴ്നാ​ട് മ​സി​ന​ഗു​ഡി​യി​ൽ പൊ​ള്ള​ലേ​റ്റ് ചരി​ഞ്ഞ കാ​ട്ടാ​ന​യ്ക്ക് ഫോ​റ​സ്റ്റ​ർ ക​ണ്ണീ​രോ​ടെ വി​ട​ന​ൽ​കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ആ​ന​യു​ടെ ജ​ഡം​ക​യ​റ്റി​യ ലോ​റി​യു​ടെ അ​ടു​ത്തു​പോ​യി തു​ന്പി​ക്കൈ​യി​ൽ പി​ടി​ച്ച് ക​ര​യു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഐ​എ​ഫ്എ​സ് ഓ​ഫീ​സ​റാ​യ ര​മേ​ഷ് പാ​ണ്ഡി ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് വ​ന്ന ആ​ന​യെ തു​ര​ത്താ​ൻ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ ട​യ​ർ ക​ത്തി​ച്ച് എ​റി​യു​ക​യാ​യി​രു​ന്നു. പൊ​ള്ളി​പ്പ​ഴു​ത്തു​പൊ​ട്ടി​യ​തി​ന്‍റെ വേ​ദ​ന സ​ഹി​ക്കാ​ൻ വ​യ്യാ​തെ ആ​ന വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ര​യ്ക്കെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം ആ​ന ച​രി​യു​ക​യാ​യി​രു​ന്നു.

മു​തു​മ​ല ടൈ​ഗ​ർ റി​സ​ർ​വി​ലെ ആ​ന വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ആ​ന​യെ ചി​കി​ത്സി​ച്ചി​രു​ന്ന​ത്. വീ​ഡി​യോ​യി​ലു​ള്ള ജീ​വ​ന​ക്കാ​ര​നും ആ​ന​യെ പ​രി​ച​രി​ക്കാ​നു​ണ്ടാ​യി​രു​ന്നു. ജീവനക്കാരന്‍റെ പേരെ മറ്റ് വിവരങ്ങളോ ലഭ്യമല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.