മാധ്യമ പ്രവര്‍ത്തനം എന്നത് വളരെ ആയാസകരമായൊരു ജോലി തന്നെയാണല്ലൊ. ഈ രംഗത്തുള്ള നിരവധിയാളുകള്‍ക്കാണ് സേവനത്തിനിടെ തങ്ങളുടെ ജീവന്‍ നഷ്ടമായിട്ടുള്ളത്. എങ്കിലും വാര്‍ത്തകള്‍ എത്രയും വേഗത്തില്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ മാധ്യമ പ്രവര്‍ത്തകനും തങ്ങളുടെ ജോലി തുടരുകയാണ്.

ഇപ്പോള്‍ ചൈനയില്‍ നിന്നുള്ള ഒരു ടിവി അവതാരകന്‍റെ വാര്‍ത്തയാണ് ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സൂഷോ ടി വി യുടെ വാര്‍ത്താവതാരകനായ ഹുവാംഗ് സിംഗിയാണ് ഇങ്ങനെ ചര്‍ച്ചയാകുന്നത്.

തത്സമയ വാര്‍ത്താ വായനയ്ക്കിടെ തന്‍റെ മൂക്കില്‍ നിന്നും ചോര വന്നിട്ടും നിർത്താതെ വായന തുടരുകയായിരുന്നു ഹുവാംഗ്. മൂക്കില്‍ നിന്നും ചോര വന്നിട്ടും ഒട്ടും പതറാതെ വാര്‍ത്ത മുഴുമിച്ചതിനു ശേഷമാണ് ഇദ്ദേഹം അവിടം വിട്ടത്.


ഈ സംഭവത്തിന്‍റെ വീഡിയോ ചൈനീസ് സമൂഹ മാധ്യമമായ വെയ്ബൊ പങ്കുവച്ചിരുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ എത്തുന്നുണ്ട്. ചിലര്‍ ഹുവാംഗിന്‍റെ ജോലിയോടുള്ള പ്രതിബന്ധതയെ പുകഴ്ത്തുമ്പോള്‍ മറ്റു ചിലര്‍ ആ സമയത്ത് പ്രാഥമിക ശുശ്രൂഷ ഒരുക്കാത്ത ചാനലിലെ വിമര്‍ശിക്കുകയാണ്.