സൂ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച് അ​മ​ല്‍ നേ​ടി​യ​ത് റി​ക്കാ​ർ​ഡ്
സൂ​പ്പ​ര്‍ സ്റ്റാ​ര്‍ സൂ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച് അ​മ​ല്‍ ന​ട​ന്നു​ക​യ​റി​യ​ത് റി​ക്കാ​ര്‍​ഡ് നേ​ട്ട​ങ്ങ​ളി​ലേ​ക്ക്.

സൂ​ര്യ​യു​ടെ വി​വി​ധ ഭാ​വ​ങ്ങ​ളി​ലു​ള്ള 30 ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചാ​ണ് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡും ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ് നേ​ടി​യ​ത്. തൃ​ശൂ​ര്‍ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ആ​ര്‍​ക്കി​ടെ​ക്ച​ര്‍ വി​ദ്യാ​ർ​ഥി​യാ​ണ് പ​യ്യ​ന്നു​ര്‍ സ്വ​ദേ​ശി​യാ​യ അ​മ​ല്‍ ക​ക്കാ​ട്ട്. ത​ന്‍റെ ആ​രാ​ധ്യ താ​ര​മാ​യ​തി​നാ​ലാ​ണ് സൂ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച​തെ​ന്ന് അ​മ​ല്‍ പ​റ​യു​ന്നു.

എ-​ഫോ​ർ സൈ​സി​ലു​ള്ള പേ​പ്പ​റു​ക​ളി​ൽ പെ​ൻ​സി​ൽ കൊ​ണ്ടാ​യി​രു​ന്നു ര​ച​ന. ഒ​രു​ദി​വ​സം ഒ​രു ചി​ത്രം എ​ന്ന രീ​തി​യി​ലാ​യി​രു​ന്ന വ​ര​ച്ച​ത്. ഗ്രാ​ഫൈ​റ്റ് പെ​ന്‍​സി​ല്‍ കൊ​ണ്ട് 25 ചി​ത്ര​ങ്ങ​ളും ക​ള​ര്‍ പെ​ന്‍​സി​ല്‍​കൊ​ണ്ട് അ​ഞ്ച് ചി​ത്ര​ങ്ങ​ളു​മാ​ണ് അ​മ​ല്‍ വ​ര​ച്ച​ത്.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും കൈ​മാ​റി​യ​ത്. സൃ​ഷ്ടി​ക​ളു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് ര​ണ്ടു റി​ക്കാ​ര്‍​ഡു​ക​ളും അ​മ​ല്‍ നേ​ടി​യ​താ​യു​ള്ള അ​റി​യി​പ്പ് ല​ഭി​ച്ച​ത്.

പു​ര​സ്കാ​രം നേ​ടി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ത​ന്‍റെ മ​ന​സി​ലെ സൂ​പ്പ​ര്‍ ഹീ​റോ​യാ​യ സൂ​ര്യ​ക്ക് ഈ ​ചി​ത്ര​ങ്ങ​ള്‍ നേ​രി​ട്ട് കൈ​മാ​റ​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും അ​മ​ല്‍ പ​റ​ഞ്ഞു.

പ​യ്യ​ന്നൂ​ര്‍ ബോ​യ്‌​സ് സ്‌​കൂ​ളി​ലെ പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ ക​ക്കാ​ട്ട്-​സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​മ​ല്‍.​സ​ഹോ​ദ​ര​ന്‍ അ​ഭി​ജി​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.