സ്വർണമാസ്കിന്റെ കാലംകഴിഞ്ഞു; ഇനി വജ്ര മാസ്ക്
Monday, July 13, 2020 8:01 PM IST
കൊറോണ വൈസ് കാരണം മാസ്ക് മനുഷ്യന് ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി. മാസ്കില്ലാതെ പുറത്തിറങ്ങരുതെന്ന് സർക്കാർ ഇതിനകം നിർദേശിച്ചിട്ടുമുണ്ട്. മാസ്കിൽ പല പരീക്ഷണങ്ങളും ഇതിനൊടകം നടന്നു കഴിഞ്ഞു.
കഴുകി ഉപയോഗിക്കാവുന്നതും ഒരു തവണ മാത്രം ഉപയോഗിക്കാവുന്നതും മുഖം പ്രിന്റ് ചെയ്ത മാസ്കും കടയുടെ പരസ്യമുള്ള മാസ്കും എന്തിന് സ്വർണം കൊണ്ടുള്ള മാസ്ക് വരെ പുറത്തിറങ്ങി. എങ്കിലും മാസ്കിലെ പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല.

ഇപ്പോൾ കാര്യങ്ങൾ സ്വർണത്തിൽ നിന്നും മുന്നോട്ടുപോയിരിക്കുന്നു. വജ്രം പതിപ്പിച്ച മാസ്കാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. സൂറത്തിലെ ഒരു ജ്വല്ലറിയാണ് വജ്ര മാസ്കുമായി രംഗത്തെത്തിയിരിക്കുന്നത്.
വെഡിംഗ് സ്പെഷൽ മാസ്കാണ് ജ്വല്ലറി അവതരിപ്പിച്ചിരിക്കുന്നത്. ഒന്നര ലക്ഷം രൂപ മുതൽ നാലു ലക്ഷം രൂപവരെയാണ് മാസ്കിന്റെ വില. ഇനി വിവാഹത്തിന് സ്വർണാഭരണം വേണ്ട ഇതുപോലെ ഒരു മാസ്ക് മതിയെന്ന് വധു- വരന്മാർ തീരുമാനിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ?