"ഞാനൊന്ന് സൈഡ് തേക്കും.. ഒരു ആക്സിഡന്റ്, അത്രെയുള്ളു'; കല്ലട ബസ് ഡ്രൈവറെക്കുറിച്ച് ഒരു വൈറൽകുറിപ്പ്
Tuesday, April 23, 2019 1:25 PM IST
യാത്രക്കാരെ ക്രൂരമായി മർദ്ദിച്ച കല്ലട ബസ് ജീവനക്കാർക്കെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ആളിക്കത്തുകയാണ്. മുൻപ് പലപ്രാവശ്യം ബസിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവർത്തകൻ സുജിത്ത് നായരുടെ ഫേസ്ബുക്ക് കുറിപ്പാണ് ചർച്ചാ വിഷയമാകുന്നത്.
ഇ. സോമനാഥ് എന്ന സുഹൃത്ത് പങ്കുവച്ച അനുഭവത്തെക്കുറിച്ചാണ് സുജിത്ത് നായർ കുറിച്ചത്. കല്ലട ബസിൽ കോഴിക്കോടു നിന്നും തിരുവനന്തപുരത്തേക്കു വരുമ്പോൾ ഡ്രൈവറും യാത്രക്കാരിലൊരാളും തമ്മിൽ തർക്കം.
കുറച്ചു കഴിഞ്ഞപ്പോൾ പ്രശ്നം ഒതുങ്ങി. എന്നാൽ ബസ് ഡ്രൈവർ മറ്റൊരു ജീവനക്കാരനോട് പറഞ്ഞതിങ്ങനെ. "അവൻ സൈഡിലല്ലെ, എവിടെ വച്ചേലും ഞാനൊന്ന് സൈഡ് തേക്കും. ഒരു ആക്സിഡന്റ്. അത്രെയുള്ളു'. ഒരു ഞെട്ടലോടെയാണ് അദ്ദേഹം പറഞ്ഞ വാക്കുകൾ ഞാൻ കേട്ടിരുന്നതെന്ന് സുജിത്ത് നായർ ഒാർക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം