ആ ​പാ​ലം ക​ട​ക്കാ​ൻ എ​ന്തി​നി​ത്ര പേ​ടി? പാ​ല​ത്തി​ന​ടി​യി​ലെ രൂ​പം എ​ന്താ​യി​രി​ക്കും
Monday, August 23, 2021 5:40 PM IST
ന്യൂ​യോ​ര്‍​ക്കി​ലെ ഇ​തി​ക്ക എ​ന്ന പ്ര​ശ​സ്ത​മാ​യ സ്ഥ​ല​ത്തെ ഒ​രു ഹൈ​വേ പാ​ല​ത്തി​ന​ടി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു രൂ​പം പ്ര​ത്യ​ക്ഷ​മാ​യി.

അ​തു ക​ണ്ടു ചി​ല​ര്‍ ഞെ​ട്ടി. ചി​ല​ര്‍ അ​ത് എ​ന്താ​ണെ​ന്ന് സൂ​ക്ഷ്മ​മാ​യി നോ​ക്കി. ക​ണ്ട​വ​രി​ല്‍ ചി​ല​ര്‍​ക്ക് അ​തൊ​രു കോ​മാ​ളി രൂ​പ​മാ​ണെ​ന്നു തോ​ന്നി. അ​ത​ല്ല ഒ​രു ഭൂ​ത​മാ​ണെ​ന്നു മ​റ്റു ചി​ല​ർ.​ഏ​താ​യാ​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ ചി​ത്ര​ത്തി​ന് ഇ​തു​വ​രെ കാ​ഴ്ച്ച​ക്കാ​രാ​യ​ത് 1.3 മി​ല്യ​ണ്‍ ആ​ളു​ക​ളാ​ണ്.

ഹൊ​റ​ര്‍ ക​ഥാ​പാ​ത്രം

ഹി​ഡ​ണ്‍ ഓ​ണ്‍ ഗൂ​ഗി​ള്‍ എ​ര്‍​ത്ത് എ​ന്ന പേ​രി​ലു​ള്ള ടി​ക് ടോ​ക് യൂ​സ​റാ​ണ് ഇ​ത് ആ​ദ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​ത്. സ്റ്റീ​ഫ​ന്‍ കിം​ഗ്‌​സി​ന്‍റെ പ്ര​ശ​സ്ത​മാ​യ ഹൊ​റ​ര്‍ നോ​വ​ല്‍ ഇ​റ്റ് ലെ ​ക​ഥാ​നാ​യ​ക​നാ​യ പെ​ന്നി​വൈ​സി​നെ​പ്പോ​ലെ​യു​ണ്ട് രൂ​പ​മെ​ന്നാ​ണ് ഈ ​യൂ​ട്യൂ​ബ​ര്‍ പ​റ​യു​ന്ന​ത്.

എ​ന്താ​യാ​ലും ഇ​പ്പോ​ള്‍ ഈ ​പാ​ല​ത്തി​ന​ടി​യി​ലൂ​ടെ പോ​കാ​ന്‍ എ​ല്ലാ​വ​ര്‍​ക്കും പേ​ടി​യാ​ണ്. പ്രേ​ത​മാ​ണോ എ​ന്നു​വ​രെ ആ​ളു​ക​ള്‍ സം​ശ​യി​ക്കു​ന്നു​ണ്ട്.​ഗൂ​ഗി​ള്‍ എ​ര്‍​ത്തി​ല്‍ തെ​ര​ഞ്ഞാ​ല്‍ നി​ങ്ങ​ള്‍​ക്കും ഈ ​ചി​ത്രം കാ​ണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.