"മറയ്ക്കേണ്ടത് ഒക്കെ മറച്ച് ഇട്ടോണം'; ബിഎഡ് കോളജ് അധ്യാപകരുടെ സദാചാരത്തെക്കുറിച്ച് വിദ്യാർഥിനിയുടെ കുറിപ്പ്
Monday, July 29, 2019 2:07 PM IST
വസ്ത്രധാരണത്തിന്റെ അളവ് കോലിൽ വ്യക്തികൾക്ക് മാർക്ക് നൽകുന്ന പ്രവണത പൊതു സ്ഥലങ്ങളിൽ മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുണ്ടെന്ന് തുറന്നെഴുതിയ വിദ്യാർഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചാ വിഷയമാകുന്നു. ലെഗിൻസും ടോപ്പും ധരിച്ച് കോളജിലെത്തിയതിന് അധ്യാപികയുടെ ശകാരം കേട്ട തിരുവനന്തപുരം ഗവണ്മെന്റ് ബിഎഡ് കോളജില വിദ്യാർഥിനി ശ്രീലക്ഷ്മി അറയ്ക്കലാണ് ഈ കുറിപ്പ് പങ്കുവച്ചത്.
"ഷാളൊക്കെ ഇട്ട് ലൂസായ ചുരിദാർ ഇട്ടുകൊണ്ട് വേണം വരാനെന്നും. ജീൻസ് ഇവിടെ പാടെ പറ്റില്ലെന്ന് അധ്യാപിക പറഞ്ഞതായും ആറ്റ് നോറ്റ് കിട്ടിയ അഡ്മിഷനായത് കൊണ്ട് താൻ ഇതെല്ലാം സമ്മതിച്ചതായും' ശ്രീലക്ഷ്മി കുറിച്ചു. "3500 രൂപയ്ക്ക് ഒരു മാസം തള്ളിനീക്കുന്ന തനിക്ക് പുതിയ ചുരിദാറുകളുടെ തുണി വാങ്ങി തയ്പ്പിച്ചപ്പോൾ ഒറ്റ ദിവസം 4000 രൂപ ചെലവായെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി'.
മാത്രമല്ല, കോളജിൽ വച്ച് അധ്യാപകനിൽ നിന്നുണ്ടായ ദുരനുഭവവും ശ്രീലക്ഷ്മി പങ്കുവച്ചു. "ഷോൾ തോന്നിയതുപോലെ ഇടരുതെന്നും മറക്കേണ്ടത് ഒക്കെ മറച്ച് ഇട്ടോണമെന്നായിരുന്നു' അദ്ദേഹത്തിന്റെ ഉപദേശമെന്ന് ശ്രീലക്ഷ്മി ഒാർമ്മിക്കുന്നു. തന്റെ കൂട്ടുകാരി എഴുതിയ കഥ വായിച്ചപ്പോൾ അധ്യാപകരിൽ നിന്നുള്ള പ്രതികരണവും ശ്രീലക്ഷ്മി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം