ചെവിക്കുള്ളിൽ വെള്ളംകയറിയെന്ന് കരുതി ചികിത്സ തേടി; പുറത്തെടുത്തത് വിഷച്ചിലന്തിയെ
Saturday, August 24, 2019 12:14 PM IST
ചെവിക്കുള്ളിൽ വെള്ളം കയറിയെന്ന സംശയത്തെ തുടർന്ന് ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവതിയുടെ ചെവിയിൽ നിന്നും പുറത്തെടുത്തത് കൊടിയ വിഷമുള്ള ചിലന്തിയെ. മിസൗറിയിലെ കാൻസാസ് സിറ്റിയിലുള്ള തോറെസിലാണ് സംഭവം.
ബ്രൗണ്‍ റിക്ലൂസ് സ്പൈഡർ എന്ന ഇനത്തിലുള്ള എട്ടുകാലിയായിരുന്നു ഇത്. ചെവിക്കുള്ളിൽ കയറിയ ചിലന്തി ഇവരെ കടിക്കാതിരുന്നതിനാൽ വലിയ അപകടമൊഴിവാക്കാനായി. ചിലന്തി കടിച്ചിരുന്നുവെങ്കിൽ ഗുരുതര പ്രശ്നങ്ങൾക്ക് കാരണമായിരുന്നേനെ എന്ന് ഇവരെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു.