ഷാർജയിൽ "വെളിച്ചോത്സവം' ആരംഭിച്ചു
പ​ത്താ​മ​ത് ഷാ​ർ​ജ വെ​ളി​ച്ചോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് ഷാ​ർ​ജ മു​നി​സി​പ്പൽ മ​ന്ദി​ര​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം എ​മി​റേ​റ്റി​ലെ പ്ര​ധാ​ന​പ്പെ​ട്ട 19 കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ലൈ​റ്റ് ഷോ​ക​ൾ ന​ട​ന്നു. ഷാ​ർ​ജ കൊ​മേ​ഴ്സ് ആ​ൻ​ഡ് ടൂ​റി​സം ഡെ​വ​ല​പ്പ്മെ​ന്‍റ് അ​തോ​റി​റ്റി (എ​സ്.​സി.​ടി.​ഡി.​എ.)​യാ​ണ് സം​ഘാ​ട​ക​ർ.



മൂ​ന്ന് ഇ​ന്‍റ​റാ​ക്ടീ​വ് ഷോ​ക​ൾ, അ​ൽ മ​ജാ​സ് വാ​ട്ട​ർ​ഫ്ര​ണ്ടി​ൽ ര​ണ്ട് ഷോ​ക​ൾ, യൂ​ണി​വേ​ഴ്സി​റ്റി ഹാ​ളി​ന്‍റെ മു​ൻ​വ​ശ​ത്ത് പ്ര​ത്യേ​ക ഷോ​ക​ൾ എ​ന്നി​വ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​കും. വീ​ഡി​യോ മാ​പ്പിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യെ വി​ർ​ച്വ​ൽ റി​യാ​ലി​റ്റി​യു​മാ​യി സ​മ​ന്വ​യി​പ്പി​ച്ച് ലോ​ക​മെ​ന്പാ​ടു​മു​ള്ള അ​ദ്ഭു​ത​ങ്ങ​ളാ​യി​രി​ക്കും യൂ​ണി​വേ​ഴ്സി​റ്റി ഹാ​ളി​ലെ ഷോ​യി​ലു​ണ്ടാ​വു​ക.



ത​ത്സ​മ​യ ഷോ​ക​ളാ​യി​രി​ക്കും അ​ൽ മ​ജാ​സ് വാ​ട്ട​ർ​ഫ്ര​ണ്ടി​ൽ ന​ട​ക്കു​ക. എ​ല്ലാ ദി​വ​സ​വും രാ​ത്രി ഒ​ന്പ​തി​ന് പ്ര​ത്യേ​ക ക​രി​മ​രു​ന്ന് പ്ര​യോ​ഗ​വും ഉ​ണ്ടാ​യി​രി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.