പോലീസിന് നേര്‍ക്ക് വാള് വീശി "മാ ആദി ശക്തി', അവസാനം പിടിയില്‍; വീഡിയോ
Thursday, March 26, 2020 5:56 PM IST
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ വകവയ്ക്കാതെ ആളെക്കൂട്ടിയ ആള് ദൈവം പോലീസ് കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലെ മെഹ്ദപൂര്വയില് നിന്നുമാണ് "മാ ആദി ശക്തി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തത്.
പൊതുസ്ഥലത്ത് ഇവര്‍ ആളെക്കൂട്ടിയതറിഞ്ഞ പോലീസ് ഇവിടെ എത്തിയിരുന്നു. കൂട്ടംകൂടരുതെന്നും സ്ഥലത്തു നിന്നും പിരിഞ്ഞു പോകണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവര്‍ തയാറായില്ല.
അക്രമാസക്തയായ ഇവര്‍ പോലീസിന് നേരെ വാള് വീശി. കഴിയുമെങ്കില്‍ എന്നെ ഇവിടെ നിന്നും മാറ്റു എന്ന് ആക്രോശിച്ചായിരുന്നു ഇവര്‍ പോലീസിന് നേരെ ചെന്നത്. ഇതോടെ പോലീസ് ഈ സ്ത്രീയെ ജീപ്പില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. അനുയായികളെ പിരിച്ചു വിടാന്‍ പോലീസ് ബലംപ്രയോഗിച്ചു.