കുട്ടികളുടെ കുസൃതി വീഡിയോകൾക്ക് സമ്മാനവുമായി സിനിമാ ആസ്വാദകരുടെ ഓൺലൈൻ പ്ലാറ്റ്ഫോം
Monday, June 29, 2020 8:15 PM IST
ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ "ലോക്കായ' കുട്ടികൾ ഒപ്പിക്കുന്ന കുസൃതികൾക്കും അവരുടെ രസകരമായ കഴിവുകൾക്കും ഓൺലൈനിൽ മത്സരം മത്സരവുമായി സിനിമാ ആസ്വാദകരുടെ ഓൺലൈൻ പ്ലാറ്റ്ഫോം ആയ 369 മീഡിയ.
ആലപ്പുഴയിലെ ഹിബാസ് വെഡിംഗ് കളക്ഷനുമായി ചേർന്ന് നടത്തുന്ന ഈ ഫേസ്ബുക്ക് ഓൺലൈൻ മത്സരത്തിൽ തിരഞ്ഞെടുക്കുന്ന വീഡിയോകൾ മമ്മൂട്ടിയുടെ പിആർഒ റോബർട്ട് ( ജിൻസ്) ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടും. ഏറ്റവും റീച്ച് ലഭിക്കുന്ന വീഡിയോകൾക്കാണ് സമ്മാനം. റൈസിംഗ് സ്റ്റാർ 2020 എന്ന തലക്കെട്ടിലാണ് ആദ്യ മൂന്നു സ്ഥാനക്കാർക്ക് സമ്മാനം.
എൻട്രികൾ +919946300800 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യണം. അവസാന തിയതി ജൂലൈ 20. ഓഗസ്റ്റ് ഒന്നിന് ഫലം പ്രഖ്യാപിക്കും. ടിക് ടോക് ഉൾപ്പെടെയുള്ള വീഡിയോകൾ ഉൾപ്പെടുത്തിയാണ് മത്സരം.
വിശദമായ നിബന്ധനകൾ താഴെ കൊടുക്കുന്നു.
1. പരമാവധി പ്രായപരിധി 12 വയസ്
2.പ്രവാസികൾക്കും ഈ ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
3.രസകരമായ എന്ത് വീഡിയോയും അയക്കാവുന്നതാണ്. ഉദാഹരണം : ടിക് ടോക്, പാട്ട്, സംസാരം, പ്രത്യേക കഴിവ് പ്രകടിപ്പിക്കുന്ന വീഡിയോകൾ, ചിരി ഉണർത്തുന്ന വീഡിയോകൾ തുടങ്ങി രസകരമോ ആകർഷകമോ ഏതു വീഡിയോയും അയച്ചു തരാവുന്നതാണ്
4.ബാക്ഗ്രൗണ്ട് മ്യൂസിക് പാടില്ല
5.ഫേസ്ബുക്കിൽ ഇടുന്ന പോസ്റ്റുകളുടെ റീച്ചിന് അടിസ്ഥാനത്തിൽ ആണ് വിജയിയെ നിശ്ചയിക്കുക. ( ലൈക്ക്, കമന്റ്, ഷെയർ) എല്ലാം ഉൾപ്പെടുന്നതാണ് റീച്ച്.
6.വീഡിയോക്ക് കൊടുക്കേണ്ട ക്യാപ്ഷൻ നിങ്ങൾക്ക് തന്നെ നിശ്ചയിക്കാവുന്നതാണ്. നിങ്ങൾ നൽകുന്ന തലക്കെട്ടിനൊപ്പം എൻട്രി കോഡ് കൂടി ചേർത്താവും പ്രസിദ്ധീകരിക്കുക
7.കുട്ടികളുടെ മാതാ പിതാക്കളോ മുതിർന്ന സഹോദരങ്ങളോ ആവണം എൻട്രികൾ അയക്കേണ്ടത്.
8.റൈസിംഗ് സ്റ്റാർ 2020 എന്ന ടൈറ്റിലിൽ മൂന്നു സ്ഥാനങ്ങളും മൂന്നു സമ്മാനങ്ങളും ഉണ്ടാവും.കുട്ടികളുടെ ഡ്രസ്സ് മെറ്റീരിയൽസും സർട്ടിഫിക്കറ്റും ഉൾപ്പെടുന്നതാണ് സമ്മാനം.
9.വീഡിയോ മിനിമം 15 സെക്കൻഡ് എങ്കിലും ഉണ്ടാവണം. ഒന്നിലധികം കുട്ടികൾക്കും ഒരു വീഡിയോയിൽ പങ്കെടുക്കാവുന്നതാണ്
10.ഫേക്ക് ലൈക്കുകൾ (പെയ്ഡ് ലൈക്ക്) എൻട്രികൾ ഡിസ്ക്വാളിഫൈ ചെയ്യാൻ ഇടയാക്കും