വന്നിറങ്ങിയത് നാനോ കാറില്‍:വൈറലായി രത്തന്‍ ടാറ്റ
Thursday, May 19, 2022 10:53 AM IST
ഇന്ത്യയിലെ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി താജ് ഹോട്ടലിലെത്തി. എന്നാല്‍ ഇത്തവണ എല്ലാവരുടെയും ശ്രദ്ധ പോയത് അദ്ദേഹം വന്നിറങ്ങിയ കാറിലായിരുന്നു.
ഇന്ത്യയിലെ പലര്‍ക്കും സ്വന്തമായി ഒരു കാര്‍ ഒരു ലക്ഷം രൂപക്ക് നല്‍കാം എന്ന അദ്ദേഹത്തിന്‍റെ തീരുമാനമായിരുന്നു ടാറ്റ നാനോ എന്ന കാറിന്‍റെ പിറവി. അതിനാല്‍ തന്നെ അതേ കാറിലാണ് അദ്ദേഹം ഹോട്ടലിലേക്കെത്തിയതും.
രത്തന്‍ ടാറ്റ തന്‍റെ നാനോ കാറില്‍ വന്നിറങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അംഗരക്ഷകരുടെ അകമ്പടിയൊന്നുമില്ലാതെയാണ് അദ്ദേഹം ഹോട്ടലിലെത്തിയത്.
അദ്ദേഹത്തിന്‍റെ ലാളിത്യത്തെയും വിനയത്തെയുമാണ് ഇപ്പോള്‍ എല്ലാവരും പുകഴ്ത്തുന്നത്. മനുഷ്യത്വത്തിന്‍റെ ഏറ്റവും ഉദാഹരണമായ ആളാണ് രത്തന്‍ ടാറ്റ എന്ന് ഒരു കൂട്ടം ആള്‍ക്കാര്‍ പറയുന്നു. നമുക്ക് അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നു. 2008 ജനുവരി 10-നാണ് നാനോ കാര്‍ വിപണിയിലെത്തിച്ചത്.