ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ചാ​ടി ക​യ​റാ​ന്‍ ശ്ര​മം; മ​ര​ണ​ത്തെ നേ​രി​ല്‍ ക​ണ്ട യു​വ​തി​ക്ക് തു​ണ​യാ​യി ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍
Sunday, February 16, 2020 11:41 AM IST
ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ചാ​ടി ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ലാ​റ്റ്‌​ഫോ​മി​നും ബോ​ഗി​ക്കു​മി​ട​യി​ല്‍ വീ​ണ യു​വ​തി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചു. ഭൂ​വ​നേ​ശ്വ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടീ​ലി​ലാ​ണ് ഇ​വ​രു​ടെ ജീ​വ​ന്‍ തി​രി​കെ കി​ട്ടി​യ​ത്.

പു​രി സാ​ബ​ല്‍​പൂ​ര്‍ എ​ക്‌​സ്പ്ര​സി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വം ക​ണ്ട ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ യു​വ​തി​യെ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് വ​ലി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന യാ​ത്രി​ക​രും ഇ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ന്‍ എ​ത്തി.

സ​മീ​പ​ത്തെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഇ​ദ്ദേ​ഹ​ത്തെ തേ​ടി അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.