"വി​ചാ​രി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ശ​ക്ത​നാ​ണ് നീ'; ​ഹൃ​ദ​യം നൊ​ന്ത ക്വാ​ഡ​ന് പി​ന്തു​ണ​യു​മാ​യി താ​ര​ങ്ങ​ള്‍
Saturday, February 22, 2020 11:12 AM IST
ഉ​യ​ര​ക്കു​റ​വു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ല്‍ ക​ളി​യാ​ക്ക​ലു​ക​ള്‍ ഏ​റ്റു​വാ​ങ്ങി ഹൃ​ദ​യം വി​ങ്ങി​യ ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന് പി​ന്തു​ണ​യു​മാ​യി താ​ര​ങ്ങ​ൾ. ഉ​യ​ര​മി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍ സ്‌​കൂ​ളി​ല്‍ സ​ഹ​പാ​ഠി​ക​ള്‍ അ​പ​മാ​നി​ക്കു​ന്നു​ണ്ടെ​ന്ന് പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് അ​മ്മ​യോ​ട് സ​ങ്ക​ടം പ​റ​യു​ന്ന ക്വാ​ഡ​ന്‍ ബെ​യി​ല്‍​സി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ തീ​മ​ഴ പോ​ലെ​യാ​ണ് ഓ​രോ​രു​ത്ത​രു​ടെ​യും മ​ന​സി​ലേ​ക്ക് ക​ത്തി​യി​റ​ങ്ങി​യ​ത്.

ഹോ​ളി​വു​ഡ് താ​രം ഹ്യൂ ​ജാ​ക്ക്മാ​ൻ, അ​മേ​രി​ക്ക​ന്‍ കൊ​മേ​ഡി​യ​ന്‍ ബ്രാ​ഡ് വി​ല്യം​സ് കൂ​ടാ​തെ ഓ​സ്‌​ട്രേ​ലി​യ​യു​ടെ ദേ​ശീ​യ റ​ഗ്ബി താ​ര​ങ്ങ​ള്‍ എ​ന്നി​വ​രെ​ല്ലാം ക്വാ​ഡ​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി. വി​ചാ​രി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ശ​ക്ത​നാ​ണ് നീ​യെ​ന്നാ​ണ് ഹ്യൂ ​ജാ​ക്ക്മാ​ന്‍ പ​റ​ഞ്ഞ​ത്.



250,000 യു​എ​സ് ഡോ​ള​റാ​ണ് ക്വാ​ഡ​ന് വേ​ണ്ടി ബ്രാ​ഡ് വി​ല്യം​സ് സ​മാ​ഹ​രി​ച്ച​ത്. എ​ന്‍​ആ​ര്‍​എ​ല്‍ ഓ​ള്‍ സ്റ്റാ​ര്‍​സ് മാ​ര്‍​ച്ചി​ല്‍ ടീ​മി​നെ ഫീ​ല്‍​ഡി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നാ​യി ക്വാ​ഡ​നെ ക്ഷ​ണി​ക്കു​ന്ന​താ​യും അ​വ​ര്‍ അ​റി​യി​ച്ചു.



"എ​ന്നെ​യൊ​ന്ന് കൊ​ന്ന് ത​രു​മോ?. ഹൃ​ദ​യ​ത്തി​ലേ​ക്ക് ക​ത്തി കു​ത്തി​യി​റ​ക്കാ​നാ​ണ് തോ​ന്നു​ന്ന​ത്. ഒ​രു ക​യ​ര്‍ ത​രൂ. ഞാ​ന്‍ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാം'. എ​ന്നാ​ണ് ക്വാ​ഡ​ന്‍ ഹൃ​ദ​യം നൊ​ന്ത് അ​മ്മ​യോ​ട് പ​റ​ഞ്ഞ​ത്. സ​ഹ​പാ​ഠി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ ക​ളി​യാ​ക്ക​ലു​ക​ള്‍ സ​ഹി​ക്ക വ​യ്യാ​തെ​യാ​ണ് ബെ​യി​ല്‍​സ് ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ബെ​യി​ല്‍​സി​ന്‍റെ അ​മ്മ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ഫേ​സ്ബു​ക്കി​ലൂ​ടെ ലോ​ക​ത്തെ അ​റി​യി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.