കസേരയിലിരുത്തി ഉപേക്ഷിച്ചു; ഉടമ മടങ്ങിയെത്തുന്നതും കാത്ത് നായക്കുട്ടി
Saturday, June 29, 2019 3:32 PM IST
കസേരയിലിരുത്തി തന്നെ ഉപേക്ഷിച്ചു പോയ ഉടമയ്ക്കു വേണ്ടി നായ കാത്തിരിക്കുന്നതിന്റെ ചിത്രം കണ്ണ് നനയിക്കുന്നു. മിസിസിപ്പിയിലെ ബ്രൂക്ക് ഹെവനിലാണ് സംഭവം. ആനിമൽ കണ്ട്രോൾ ഓഫീസറായ ഷാരോണ്‍ നോർട്ടണ്‍ ആണ് ഈ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
വഴിയരികിൽ കസേരയിൽ ഇരുത്തി നായയെ ഉപേക്ഷിച്ച നിലയിൽ കണ്ടതിനെ തുടർന്ന് പ്രദേശവാസിയായ ഒരാളാണ് അധികൃതരെ വിവരമറിയിച്ചത്. ഏറെ വിശപ്പുണ്ടായിരുന്നിട്ടും കസേരയിൽ നിന്നും എഴുന്നേറ്റ് പോകാതെ തന്റെ ഉടമ തിരികെ വരുന്നതും കാത്തിരിക്കുകയായിരുന്നു ഈ നായ.
ഷാരോണ്‍ എത്തുമ്പോൾ ഏറെ അവശനിലയിലായിരുന്നു ഈ നായ. ബ്രൂക്ക് ഹാവൻ ആനിമൽ റെസ്ക്യു ലീഗിന്റെ സംരക്ഷണത്തിലാണ് നായ ഇപ്പോൾ.