ക്ലാ​സി​ല്‍ മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​ഫ​സ​ര്‍; വി​മ​ര്‍​ശി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍
Friday, September 23, 2022 11:43 AM IST
അ​ധ്യാ​പ​ക​രെ​ന്നാ​ല്‍ സ​മൂ​ഹ​ത്തി​നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മാ​തൃ​ക​യാ​കേ​ണ്ട​വ​ര്‍ എ​ന്നാ​ണ് പൊ​തു​ധാ​ര​ണ. എ​ന്നാ​ല്‍ ചി​ല​പ്പോ​ഴെ​ങ്കി​ലും ചി​ല അ​ധ്യാ​പ​ക​ര്‍ ത​ങ്ങ​ളു​ടെ പ​ദ​വി​യു​ടെ മാ​ന്യ​ത ക​ള​ഞ്ഞ് കു​ളി​ക്കാ​റു​ണ്ട്.

അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. പ​ഞ്ചാ​ബി​ലെ ഗു​രു നാ​നാ​ക് ദേ​വ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലാ​ണ് സം​ഭ​വം. ര​വീ​ന്ദ​ര്‍ കു​മാ​ര്‍ എ​ന്ന പ്ര​ഫ​സ​റാ​ണ് മ​ദ്യ​പി​ച്ച് ക്ലാ​സി​ലെ​ത്തി​യ​ത്.

ക​ണ​ക്ക​ധ്യാ​പ​ക​നാ​യ അ​ദ്ദേ​ഹം കു​ടി​ച്ചി​ട്ട് ക്ലാ​സി​ല്‍ പാ​ട്ടുപാ​ടു​ക​യും നൃ​ത്തം ചെ​യ്യു​ക​യു​മു​ണ്ടാ​യി. ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ദ്ദേ​ഹ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

ഏ​താ​യാ​ലും ര​ജ​നി സിം​ഗ് എ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക തന്‍റെ​ ട്വി​റ്റ​റി​ല്‍ ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്. നെ​റ്റീ​സ​ണ്‍ ലോ​ക​ത്ത് ച​ര്‍​ച്ച​യാ​യ​തോ​ടെ വീ​ഡി​യോ വ്യാ​പ​ക​മാ​യി ഷെ​യ​ര്‍ ചെ​യ്യ​പ്പെ​ടു​ക​യു​മു​ണ്ടാ​യി.

വി​ദ്യാ​ര്‍​ഥി​ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്ന ഇ​ത്ത​രം ആ​ളു​കൾ​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാണ് ചി​ല​ര്‍ ക​മ​ന്‍റുക​ളി​ല്‍ പ​റ​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.