പൊ​ന്നു​കൊ​ണ്ടൊ​രു ഷേ​വിം​ഗ്! വെ​റും നൂ​റു​രൂ​പ മാ​ത്രം, സ്വ​ർ​ണം​കൊ​ണ്ട് ഷേ​വ് ചെ​യ്യാം!
Monday, March 8, 2021 4:26 PM IST
കോ​വി​ഡും ലോ​ക്ഡൗ​ണും മൂ​ലം ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളും സ​ലൂ​ണു​ക​ളു​മൊ​ക്കെ തു​റ​ക്കാ​താ​യ​തോ​ടെ​യാ​ണ് വീ​ടു​ക​ളി​ൽ മു​ടി​വെ​ട്ട​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം സ​ലൂ​ണു​ക​ൾ തു​റ​ന്നെ​ങ്കി​ലും ക​ട​യി​ലേ​ക്ക് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ​ഴ​യ​തു പോ​ലെ​യി​ല്ല എ​ന്നൊ​രു പ്ര​തി​സ​ന്ധി​കൂ​ടി വ​ന്നു. ആ​ളു​ക​ളെ എ​ങ്ങ​നെ ക​ട​യി​ലേ​ക്ക് എ​ത്തി​ക്കാം എ​ന്ന ആ​ലോ​ച​ന​ക​ൾ​ക്കൊ​ടു​വി​ൽ ഒ​രു കി​ടി​ല​ൻ ഐ​ഡി​യ​യു​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ് പൂ​നയി​ലെ ഒ​രു സ​ലൂ​ണ്‍.

ക​ട​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് സ്വ​ർ​ണം പൊ​തി​ഞ്ഞ റേ​സ​ർ കൊ​ണ്ടാ​ണ് ഷേ​വിം​ഗ്. എ​ണ്‍​പ​ത് ഗ്രാം ​സ്വ​ർ​ണം പൂ​ശി​യ നാ​ല് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ റേ​സ​ർ എ​ന്ന ആ​ശ​യ​ത്തി​നു പി​ന്നി​ൽ ക​ട​യു​ട​മ അ​വി​നാ​ശ് ബോ​റു​ണ്ടി​യ​യാ​ണ്.

സ്വ​ർ​ണ റേ​സ​ർ ആ​ണെ​ങ്കി​ലും ഇ​തു​പ​യോ​ഗി​ച്ച് ഷേ​വ് ചെ​യ്യു​ന്ന​തി​ന് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന​ത് വെ​റും 100 രൂ​പ മാ​ത്ര​മാ​ണ്. എ​ന്താ​യാ​ലും അ​വി​നാ​ശി​ന്‍റെ ആ​ശ​യം മോ​ശ​മ​ല്ലെ​ന്നും സ്വ​ർ​ണം കൊ​ണ്ടു​ള​ള ഷേ​വി​ങ് റേ​സ​ർ ഉ​പ​യോ​ഗി​ച്ച് ഷേ​വ് ചെ​യ്യു​ന്പോ​ൾ പ്ര​ത്യേ​ക അ​നു​ഭ​വ​മാ​ണെ​ന്നു​മാ​ണ് ക​ട​യി​ൽ വ​രു​ന്ന​വ​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.