ഹർവീന്ദറിന്റെ ഓട്ടോറിക്ഷയിൽ എന്നും റോണിയുണ്ടാകും; വിട്ടുപിരിയാത്ത സ്നേഹത്തിന്റെ കഥ
Wednesday, December 30, 2020 4:20 PM IST
നായയെ ഉപേക്ഷിക്കാനായി കാറിന്റെ പുറകിൽ കെട്ടിവലിച്ച മലയാളിയുടെ വീഡിയോ കുറച്ചു ദിവസം മുന്പ് വൈറലായിരുന്നു. എന്നാൽ നായയെ നോക്കാൻ വീട്ടിൽ ആളില്ലാത്തിന്റെ പേരിൽ അതിനെ കൂടെകൊണ്ടുനടക്കുന്ന ഒരു ഓട്ടോഡ്രൈവറുടെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
പൂന സ്വദേശിയായ ഹർവീന്ദർ സിംഗാണ് നായയുമായി ഓട്ടോ ഓടിക്കുന്നത്. ഹർവീന്ദറിന്റെ മകനാണ് നായയെ വീട്ടിൽ കൊണ്ടുവന്നത്. എന്നാൽ നായയെ നോക്കാൻ വീട്ടിൽ ആർക്കും താത്പര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് ഹർവീന്ദർ നായയെ കൂടെ കൂട്ടിയത്. റോണിയെന്നാണ് നായയ്ക്ക് പേരിട്ടിരിക്കുന്നത്.
നായയ്ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവുമെല്ലാം ഒാട്ടോയിൽ കരുതിയിട്ടുണ്ട്. ഹർവീന്ദറിന്റെ ഓട്ടോയിൽ യാത്ര ചെയ്ത മഞ്ജരി പ്രഭുവെന്ന യാത്രക്കാരി സംഭവം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഹർവീന്ദർ സിംഗും നായയും സോഷ്യൽ മീഡിയയിൽ വൈറലായത്.