സി​നി​മാ സ്റ്റൈ​ലി​ൽ പോ​ലീ​സി​ന്‍റെ ലാ​ത്തി​യ​ടി.. ഓ​ടി ര​ക്ഷ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ
Thursday, March 26, 2020 8:39 PM IST
സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത് ത​ട​യാ​ൻ പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എത്തിയ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ര്യം പോ​ലും അ​ന്വേ​ഷി​ക്കാ​തെ ജീപ്പിൽനിന്ന് ചാടിയിറങ്ങിയ​ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ർ​ദി​ച്ച​തെന്നാണ് പരാതി.

കൊ​ണ്ടോ​ട്ടി മു​ണ്ട​പ്പ​ലം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തെ ക​ട​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​ക്കൊ​ണ്ടി​രി​ക്ക​വെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന നി​ര​ക്കി​ൽ വി​ൽ​ക്കു​ന്നു എ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​നും ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി​യ​ത്. ഇ​തി​നി​ടെ ഇ​വി​ടേ​ക്ക് ഓ​ടി​യെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ലാ​ത്തി വീ​ശു​ക​യാ​യി​രു​ന്നു.

ലാ​ത്തി​യ​ടി ഏ​ൽ​ക്കാ​തെ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ കെ.​സി.​ഷീ​ബ കടയുടെ ഉള്ളിലേക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​രാ​ണെ​ന്നു നോ​ക്കാ​തെ​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ടു​ന്ന​തെ​ന്നു ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, സം​ഭ​വം ആ​ള​റി​യാ​തെ പ​റ്റി​യ​താ​ണെ​ന്നും ഖേ​ദം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.