മൃഗങ്ങളുടെ ചില സമയത്തെ ചെയ്തികള്‍ കാഴ്ചക്കാരെ ചിരിപ്പിച്ചൊരു വഴിയാക്കും. മനുഷ്യര്‍ ചെയ്യുന്നതു പോലുള്ള കുസൃതികള്‍ അവരും ചിലപ്പോള്‍ ചെയ്യാറുണ്ട്. ഇത്തരത്തിലൊരു രസകരമായ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളലിപ്പോള്‍ വൈറല്‍.

വീഡിയോയില്‍ ഒരു മെെതാനത്തായി പൂച്ചയും കാക്കയുമാണുള്ളത്. പൂച്ച ഒരു റബര്‍ വിരിയിലായിട്ട് കിടക്കുകയാണ്. ഒരു മയക്കത്തിനായിട്ടുള്ള തയ്യാറെടുപ്പിലാണ് പൂച്ച. എന്നാല്‍ അടുത്തായി ഇരിക്കുന്ന കാക്കയൊരു കുസൃതിക്കാരിയാണെന്ന് ഉറപ്പ്.

പൂച്ചയൊന്ന് തല തിരിക്കുമ്പോള്‍ തോണ്ടാനായി എന്നപോലെ അടുത്തേക്ക് വരികയാണത്. എന്നാല്‍ പൂച്ച ശ്രദ്ധിക്കുന്പോള്‍ കാക്ക അവിടുന്നു മാറും. പൂച്ച നോട്ടം മാറ്റുമ്പോള്‍ പിന്നേയും ശല്യപ്പെടുത്താനെത്തും. ഏറ്റവും ഒടുവില്‍ സഹിക്കെട്ട പൂച്ച എഴുന്നേറ്റ് കാക്കയെ ഓടിച്ചിട്ട് നടന്നു പോകുന്നതാണ് വീഡിയോയിലുള്ളത്.

ഏതായാലും കാക്കയെയും പൂച്ചയെയും സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേര്‍ ഈ വീഡിയോ തങ്ങളുടെ പേജുകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ബി വൈറല്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വീഡിയോയ്ക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.