പറക്കലിനിടെ എൻജിനിൽ തീ പടർന്ന് വിമാനം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Wednesday, November 27, 2019 1:46 PM IST
എൻജിൻ തകരാറിനെ തുടർന്ന് ചിറകിൽ തീ പടർന്ന വിമാനം പറന്ന് അകലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ലോസ് ഏഞ്ചൽസിൽ നിന്നും മനിലയിലേക്ക് പറന്ന ഫിലിപ്പൈൻ എയർലൈനിലാണ് എൻജിൻ തകരാറിനെ തുടർന്ന് തീ പിടിച്ചത്.
347 യാത്രികരും 18 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം ഉടൻ തന്നെ നിലത്തിറക്കി. തുടർന്ന് ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയായിരുന്നു.
വിമാനത്തിൽ നിന്നും തീയും പുകയും വമിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. എഞ്ചിൻ തകരാറിലായതിന്റെ കാരണം വ്യക്തമല്ല.