വിമാനത്തിനുള്ളിൽ മൊബൈൽ ഫോണ് പൊട്ടിത്തെറിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
Sunday, December 29, 2019 12:46 PM IST
യാത്രക്കിടെ വിമാനത്തിനുള്ളിൽ മൊബൈൽ ഫോണ് പൊട്ടിത്തെറിച്ച് യാത്രക്കാരന് പരിക്കേറ്റു. ക്വാലാലംപൂരിൽ നിന്നും ഹോങ്കോങ്ങിലേക്കുള്ള യാത്രക്കിടെ എയർഏഷ്യ വിമാനത്തിനുള്ളിലാണ് അപകടം നടന്നത്.
35,000 അടി ഉയരത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്. ഉടൻ തന്നെ വിമാനം ഹോ ചി മിൻ സിറ്റിയിൽ ലാൻഡ് ചെയ്തു. അപകടത്തിൽ യാത്രക്കാരന്റെ പിൻഭാഗം, ഇടത് കാൽ, ഇടത് തുട, ഇടത് കൈ എന്നിവയ്ക്ക് പൊള്ളലേറ്റു. വിമാനത്തിലെ ജീവനക്കാർ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നൽകി.