തൂ​വ​ലു​ക​ള്‍ മു​റി​ഞ്ഞ് പോ​യ ത​ത്ത​യ്ക്ക് കൃ​ത്രി​മ ചി​റ​ക്
Saturday, February 29, 2020 12:52 PM IST
തൂ​വ​ലു​ക​ള്‍ മു​റി​ഞ്ഞു പോ​യ​തി​നാ​ല്‍ പ​റ​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന ത​ത്ത​യ്ക്ക് കൃ​ത്രി​മ ചി​റ​കു​ക​ൾ. 12 ആ​ഴ്ച​ക​ള്‍ മാ​ത്രം പ്രാ​യ​മു​ള്ള ത​ത്ത​യ്ക്കാ​ണ് കൃ​ത്രി​മ ചി​റ​കു​ക​ള്‍ ഘ​ടി​പ്പി​ച്ച് ന​ല്‍​കി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​യി​ലാ​ണ് സം​ഭ​വം.

വെ​യ് വെ​യ് എ​ന്നാ​ണ് ഈ ​ത​ത്ത​യു​ടെ പേ​ര്. ചി​റ​കു​ക​ള്‍ മു​റി​ഞ്ഞ​തി​നാ​ല്‍ പ​റ​ക്കു​വാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന ത​ത്ത നി​ല​ത്ത് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. പ​റ​ക്കു​മ്പോ​ള്‍ ഉ​ള്ള വീ​ഴ്ച​യി​ല്‍ നി​ന്നും വെ​യ് വെ​യ്‌​യെ സം​ര​ക്ഷി​ക്കു​വാ​നാ​ണ് കൃ​ത്രി​മ ചി​റ​കു​ക​ള്‍ ഘ​ടി​പ്പി​ച്ച​തെ​ന്ന് ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ ഡോ. ​കാ​ത​റി​ന്‍ പ​റ​ഞ്ഞു.

ടൂ​ത്ത്പി​ക്കി​ല്‍ പ​ശ തേ​ച്ച​തി​ന് ശേ​ഷം അ​തി​ല്‍ തൂ​വ​ലു​ക​ള്‍ വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് ചി​റ​കു​ക​ളു​ടെ സ്ഥാ​ന​ത്ത് അ​ത് വ​ച്ച​ത്. ശ​രി​ക്കു​മു​ള്ള തൂ​വ​ലു​ക​ള്‍ വ​ള​ര്‍​ന്ന് ക​ഴി​യു​മ്പോ​ള്‍ കൃ​ത്രി​മ ചി​റ​കു​ക​ള്‍ പോ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.