ഹെല്‍മറ്റില്ലെങ്കില്‍ തല ഓംലറ്റ് ആകും, വൃത്തിയില്ലെങ്കിലോ ?; പപ്പു സീബ്രയും അയനക്കുട്ടിയും പറയുന്നത് കേള്‍ക്കൂ..
Sunday, March 22, 2020 11:35 AM IST
മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ് കേരള പോലീസിന്റെ റോഡ് സേഫ്റ്റി കാംപയിന് ഹീറോ പപ്പു സീബ്രയെ. കോവിഡ് 19 വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ബോധവത്ക്കരണവുമായി പപ്പു തന്റെ പുതിയ കര്‍മ മണ്ഡലത്തില്‍ സജീവമാകുകയാണ്.
ലോകമെമ്പാടും ഭീതി വിതച്ച കൊറോണ വൈറസിന്റെ വ്യാപനം തടയുവാനുള്ള മാര്‍ഗങ്ങള്‍ അയന എന്ന കൊച്ചുകുട്ടിക്കൊപ്പം പപ്പു സീബ്ര പറഞ്ഞു നല്‍കുന്നതാണ് ദൃശ്യങ്ങളില്‍. സമൂഹം കടന്നു പോകുന്ന ഏറെ ദുര്‍ഘടമായ ഈ സാഹചര്യത്തില്‍ വൃത്തിക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് വീഡിയോ വ്യക്തമാക്കി തരുന്നു. വൈറലായി മാറുന്ന ഈ ദൃശ്യങ്ങള്‍ ഇരുകൈയും നീട്ടിയാണ് മലയാളികള്‍ സ്വീകരിക്കുന്നത്.