കഴുത്തൊപ്പം വെള്ളത്തിൽ നിന്ന് വാർത്ത റിപ്പോർട്ടിംഗ്; മാധ്യമപ്രവർത്തകനെ തേടി അഭിനന്ദന പെരുമഴ
Wednesday, July 31, 2019 3:04 PM IST
കഴുത്തൊപ്പം വെള്ളത്തിൽ മുങ്ങിക്കിടന്ന് വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ തേടി അഭിനന്ദന പെരുമഴ. പാക്കിസ്ഥാനിലെ കോട്ട് ചാട്ട പ്രവശ്യയിലാണ് സംഭവം. ജിടിവിയിലെ റിപ്പോർട്ടറായ അസാദർ ഹുസൈനാണ് വാർത്ത റിപ്പോർട്ട് ചെയ്യാൻ അൽപ്പം വ്യത്യസ്തമായ മാർഗം സ്വീകരിച്ച് താരമാകുന്നത്.
ഇവിടെയുണ്ടായ വെള്ളപ്പൊക്കത്തെ കുറച്ച് റിപ്പോർട്ട് ചെയ്യുവാനാണ് അദ്ദേഹം എത്തിയത്. തുടർന്ന് കഴുത്തൊപ്പം വെള്ളത്തിൽ ഇറങ്ങി നിന്ന് അദ്ദേഹം വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ മുഖവും കൈയിലെ മൈക്കും മാത്രമേ കാണുവാൻ സാധിക്കുകയുണ്ടായിരുന്നുള്ളു.
ഈ റിപ്പോർട്ട് ചാനലിൽ സംപ്രേക്ഷണം ചെയ്തതിനെ തുടർന്ന് സംഭവം വൈറലായി മാറിയിരിക്കുകയാണ്. വാർത്തകൾ മികച്ചതാക്കി മാറ്റുവാൻ ഈ റിപ്പോർട്ടർ ചെയ്ത പ്രവർത്തിയ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.