കു​ന്ത​ത്തി​ന്‍റെ മൂ​ർ​ച്ച ​നോ​ക്കാ​ൻ കാ​ടു​ക​യ​റി മോ​ദി; ഫോ​ട്ടം​പി​ടി​ച്ച് ഡി​സ്ക​വ​റി
ഡി​സ്ക​വ​റി ചാ​ന​ലി​ന്‍റെ പ്ര​സി​ദ്ധ​മാ​യ പ​രി​പാ​ടി​യി​ൽ അ​തി​ഥി​യാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡി​സ്ക​വ​റി ചാ​ന​ലി​ൽ സം​പ്ര​ഷ​ണം ചെ​യ്യു​ന്ന മാ​ൻ വേ​ഴ്സ​സ് വൈ​ൽ​ഡ് എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് ബെയ​ർ ഗ്രി​ൽ​സി​നൊ​പ്പം മോ​ദി​യും എ​ത്തു​ന്ന​ത്. ബെയ​ർ ത​ന്നെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു ട്വീ​റ്റ് ചെ​യ്ത​ത്. പ​രി​പാ​ടി ഓ​ഗ​സ്റ്റ് 12-ന് ​ചാ​ന​ലി​ൽ സം​പ്രേ​ഷ​ണം ചെ​യ്യും. 180 രാ​ജ്യ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കു​ന്ന​താ​ണ് ഈ ​ഷോ.

വ​ന്യ​ജീ​വി സം​ര​ക്ഷ​ണം, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം എ​ന്നി​വ​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ​മാ​ണു പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ജിം​കോ​ർ​ബ​റ്റ് ദേ​ശീ​യോ​ദ്യാ​ന​ത്തി​ലാ​ണ് ഈ ​പ​രി​പാ​ടി ചി​ത്രീ​ക​രി​ച്ച​ത്. കാ​ടി​നു​ള്ളി​ലേ​ക്കു മോ​ദി​യും ബെ​യ​റും ന​ട​ത്തു​ന്ന യാ​ത്ര​യാ​ണ് പ​രി​പാ​ടി​യു​ടെ ചു​രു​ക്കം. ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി മു​ള​കൊ​ണ്ട് കു​ന്തം പോ​ലു​ള്ള ആ​യു​ധ​മു​ണ്ടാ​ക്കു​ന്ന​തും തോ​ണി തു​ഴ​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

ഫെ​ബ്രു​വ​രി 14-ന് ​ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ 44 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ട ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന സ​മ​യ​ത്ത് മോ​ദി ഡി​സ്ക​വ​റി ചാ​ന​ലി​ന്‍റെ പ​രി​പാ​ടി ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​ട്ടും മോ​ദി ഷൂ​ട്ടിം​ഗ് തു​ട​ർ​ന്നെ​ന്നു പ്ര​തി​പ​ക്ഷ​വും ആ​രോ​പി​ച്ചു. ഇ​തി​നോ​ടു കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.