അ​യാ​ൾ ക​വി​ത എ​ഴു​തു​ക​യാ​ണ്..! ക​ട​ലി​നോ​ടു​ള്ള പ്ര​ണ​യം "​തമിഴി​ലാ​ക്കി’ മോ​ദി
Sunday, October 20, 2019 4:17 PM IST
ക​ട​ലി​നോ​ടു​ള്ള അ​ഗാ​ധ​പ്ര​ണ​യം ക​വി​താ​ശ​ക​ല​ങ്ങ​ളാ​ക്കി പു​റ​ത്തെ​ത്തി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​മി​ഴ്നാ​ട്ടി​ലെ മാ​മ​ല്ല​പു​രം ക​ട​ൽ​ത്തീ​ര​ത്ത് വെ​റു​തെ ഇ​രു​ന്ന​പ്പോ​ൾ എ​ഴു​തി​യ​ത് എ​ന്ന പേ​രി​ൽ, മോ​ദി ത​ന്നെ​യാ​ണു ക​വി​ത ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​ത്.

മോ​ദി ഹി​ന്ദി​യി​ൽ എ​ഴു​തി​യ ക​വി​ത​യു​ടെ ത​മി​ഴ് വി​വ​ർ​ത്ത​ന​മാ​ണ് ഇ​ത്. താ​ൻ ക​ട​ലു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണു മോ​ദി ഇ​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം, രാ​ജ്യം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം തി​രി​യെ രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി ക​ട​ൽ​ക്ക​ര​യി​ൽ ക​വി​ത​യെ​ഴു​തു​ന്ന​തി​നെ നി​ര​വ​ധി പേ​ർ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു.

ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ചി​ൻ പിം​ഗു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​ണു മോ​ദി മാ​മ​ല്ല​പു​ര​ത്തെ​ത്തി​യ​ത്. മാ​മ​ല്ല​പു​ര​ത്തു പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​റ​ങ്ങി​യ മോ​ദി ക​ട​ൽ​തീ​രം വൃ​ത്തി​യാ​ക്കു​ന്ന വീ​ഡി​യോ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.