കടുവക്കുഞ്ഞുങ്ങള്‍ക്ക് അമ്മയായി ഒറാംഗൂട്ടാന്‍; വീഡിയോ കാണാം
Wednesday, August 3, 2022 12:08 PM IST
ചിരി സമ്മാനിക്കും പോലെ തന്നെ ഏറ്റവും ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങളും സമ്മാനിക്കാറുള്ളത് കുട്ടികളും മൃഗങ്ങളുമാണ്. മൃഗങ്ങളുടെ വീഡിയോയില്‍ അമ്മമാരുടെ സ്നേഹമാണ് മിക്കപ്പോഴും കാണികളുടെ മനസിനെ തൊടാറുള്ളത്. അത്തരത്തിലൊരു വീഡയോയാണ് ഡോക്ടര്‍ സാമ്രാട്ട് ഗൗഡ ഐഎഫ്എസ് തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുള്ളത്.
വീഡിയോയില്‍ അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള മിര്‍ട്ടില്‍ ബീച്ച് സഫാരിയുടെ ദൃശ്യങ്ങളാണുള്ളത്. മൃഗശാലയിലുള്ള ഒരു ഒറാംഗൂട്ടാന്‍ മൂന്ന് കടുവാക്കുട്ടികളെ പരിപാലിക്കുന്നതാണ് കാണാന്‍ കഴിയുന്നത്.
തന്‍റെ മക്കളായി കരുതി തന്നെയാണ് കടുവക്കുഞ്ഞുങ്ങളെ ഈ ഒറാംഗൂട്ടാന്‍ നോക്കുന്നത്. അവയോടൊപ്പം കളിക്കാനും അവയെ താലോലിക്കാനും ആഹാരം കൊടുക്കാനും ഒറാംഗൂട്ടാന്‍ സമയം കണ്ടെത്തുന്നത് വീഡിയോയില്‍ കാണാം.
ഏതായാലും സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. മനുഷ്യരുടെ സ്നേഹത്തേക്കാള്‍ ശ്രേഷ്ഠമാണ് മൃഗങ്ങളുടേതെന്നാണ് ഒരു കമന്‍റ്.