പ്രായം വെറും സംഖ്യയല്ലേ..! തൊണ്ണൂറാം വയസിൽ ഡാൻസ് കളിച്ച് ഞെട്ടിച്ച് മുത്തശി
Friday, January 24, 2020 11:52 AM IST
തൊണ്ണൂറാം വയസിലും ആവേശം ചോരാതെ മനോഹരമായി നൃത്തം ചെയ്യുന്ന മുത്തശിയുടെ ദൃശ്യങ്ങൾ കണ്ട് കൈയടിച്ച് സോഷ്യൽമീഡിയ. ജൂലിയ ലൂയിസ് എന്നാണ് ഈ മുത്തശിയുടെ പേര്. ചികിത്സയ്ക്ക് ശേഷം മുത്തശി നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഗോൾഡൻ ഏജ് ഹോംഹെൽത്ത് കെയർ എന്ന സ്ഥാപനമാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
ഇന്ത്യാനോപോളിസിലുള്ള റിട്ടയർമെന്റ് ഹോമിലെ താമസക്കാരിയാണ് ഈ മുത്തശി. ചികിത്സയ്ക്ക് ശേഷം നൃത്തം ചെയ്യണമെന്ന് ഇവർക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. മുത്തശിയുടെ കിടിലൻ നൃത്തം കണ്ടവർ അഭിനന്ദനപ്രവാഹവുമായി രംഗത്തെത്തുകയാണ്.