ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​ല്ല; ബ​സ് ഡ്രൈ​വ​ർ​ക്ക് പി​ഴ
ബ​സ് ഓ​ടി​ക്കു​മ്പോ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഡ്രൈ​വ​ർ​ക്ക് പി​ഴ. നോ​യി​ഡ​യി​ലാ​ണ് സം​ഭ​വം. സ്കൂ​ൾ ബ​സും സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ സ്റ്റാ​ഫ് ബ​സു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന ഒ​രു ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്പ​നി​യി​ലേ​ക്കാ​ണ് 500 രൂപ പിഴയടയ്ക്കണമെന്ന നിർദ്ദേശം ലഭിച്ചത്.

സെ​പ്റ്റം​ബ​ർ 11ന് ​നി​യ​മ​ലം​ഘ​നം ന​ട​ത്തി​യെ​ന്ന പേ​രി​ലാ​ണ് ഏ​ക​ദേ​ശം 50 ബ​സു​ക​ളു​ള്ള ഈ ​ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്പ​നി​യി​ലേ​ക്ക് പി​ഴ വ​ന്ന​ത്. സം​ഭ​വം വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യ​തോ​ടെ സാ​ങ്കേ​തി​ക ത​ക​രാ​റാ​കാം ഇ​തി​ന് കാ​ര​ണ​മെ​ന്ന് മോ​ട്ട​ർ​വാ​ഹ​ന വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. എന്നാൽ സീ​റ്റ് ബ​ൽ​റ്റ് ധ​രി​ക്കാ​ത്ത​തി​ന് മു​ൻ​പ് നാ​ല് പ്രാ​വ​ശ്യം ഈ ​ബ​സി​ന് പി​ഴ ചു​മ​ത്തി​യി​രു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.