126 മണിക്കൂർ നൃത്തം; കലാമണ്ഡലം ഹേമലതയെ മറികടന്ന് നേപ്പാളി പെണ്കുട്ടി
Sunday, May 5, 2019 12:03 PM IST
126 മണിക്കൂർ തുടർച്ചയായി നൃത്തം ചെയ്ത് നേപ്പാളി കൗമാരക്കാരി ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടംപിടിച്ചു. ഇന്ത്യക്കാരി കൈയടക്കിയിരുന്ന നേട്ടമാണ് ബന്ദന നേപ്പാൾ എന്ന പെണ്കുട്ടി മറികടന്നത്.
കിഴക്കൻ നേപ്പാളിലെ ധൻകുത്ത സ്വദേശിയാണ് ബന്ദന. വെള്ളിയാഴ്ചയാണ് നേട്ടം സംബന്ധിച്ച് ഗിന്നസ് റിക്കാർഡ്സിൽനിന്ന് ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചത്. നേട്ടം സ്വന്തമാക്കിയ ബന്ദനയെ പ്രധാനമന്ത്രി കെ.പി. ഒലി ശർമ ഒൗദ്യോഗിക വസതിയിൽ അഭിനന്ദിച്ചു.
കലാമണ്ഡലം ഹേമലതയാണ് ഇതിനു മുന്പ് ഈ നേട്ടം കൈയടക്കിവച്ചിരുന്നത്. 2011-ൽ 123 മണിക്കൂറും 15 മിനിറ്റുമാണ് ഹേമലത തുടർച്ചയായി നൃത്തം ചെയ്തത്.