സ്കൂൾ യൂണിഫോമിൽ വിദ്യാർഥികളുടെ മാരക അഭ്യാസം; നമിച്ചെന്ന് നദിയ കോമനേച്ചി
Saturday, August 31, 2019 1:31 PM IST
വഴിയരികിൽ അമ്പരപ്പിക്കുന്ന ജിംനാസ്റ്റിക് പ്രകടനം കാഴ്ചവച്ച വിദ്യാർഥികൾക്ക് അഭിനന്ദനവുമായി സോഷ്യൽമീഡിയ. സ്കൂൾ യൂണിഫോമിൽ ബാഗും തൂക്കി വഴിയിൽ കൂടി നടന്ന പോയ രണ്ട് വിദ്യാർഥികളാണ് ഞൊടിയിടയിൽ അന്തരീക്ഷത്തിൽ മലക്കം മറിഞ്ഞ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.
ഇരുവർക്കും അഭിനന്ദനം നൽകിയ ഈ ദൃശ്യങ്ങൾ നദിയ കോമനേച്ചി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഒളിമ്പിക്സിൽ അഞ്ച് പ്രാവശ്യം സ്വർണമെഡൽ നേടിയിട്ടുള്ളയാളാണ് നാദിയ കോമനേച്ചി. ഈ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.