മുസ്ലിം മത വിശ്വാസിയുടെ മകളുടെ വിവാഹക്ഷണ കത്തില്‍ കൃഷ്ണനും രാധയും ഗണപതിയും
Saturday, February 29, 2020 12:17 PM IST
ഉത്തര്‍പ്രദേശിലെ മീറ്റ് സ്വദേശിയായ മുസ്ലിം മതവിശ്വാസിയുടെ മകളുടെ വിവാഹക്ഷണ കത്തില്‍ കൃഷ്ണനും രാധയും ഗണപതിയും. മുഹമ്മദ് ശറാഫത്ത് എന്നയാളാണ് മകളുടെ വിവാഹക്ഷണ കത്തിലൂടെ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്ന് നല്കാന് ശ്രമിച്ചത്.
മാര്‍ച്ച് നാലിനാണ് ഇദ്ദേഹത്തിന്റെ മകള്‍ അസ്മ ഖത്തൂന്റെ വിവാഹം. കൃഷ്ണനും രാധയ്ക്കും ഒപ്പം ചന്ദ് മുബാറക്കും ക്ഷണ കത്തിലുണ്ട്. വര്‍ഗീയ കലാപം നടക്കുന്ന ഈ സമയം ഹിന്ദു-മുസ്ലിം ഐക്യം പ്രകടിപ്പിക്കാനുള്ള മികച്ച മാര്‍ഗമായാണ് താന്‍ ഇതിനെ കാണുന്നതെന്ന് മുഹമ്മദ് ശറാഫത്ത് പറഞ്ഞു. സുഹൃത്തുക്കളോട് ഇതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അവരും പൂര്‍ണ സമ്മതം മൂളിയെന്ന് ശറാഫത്ത് വ്യക്തമാക്കി.