മുംബെെ ലോക്കല്‍ ട്രെയിനില്‍ നൃത്തം ചെയ്യുന്ന സ്ത്രീകള്‍; വീഡിയോ
Thursday, September 29, 2022 2:22 PM IST
നാടെങ്ങും നവരാത്രി ഉത്സവം ആഘോഷിക്കുകയാണ്. കോവിഡ് മഹാമാരി നിമിത്തം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത്തരം ആഘോഷങ്ങളെല്ലാം ചടങ്ങുകളായി മാത്രമായിരുന്നല്ലൊ. അതിനാല്‍ത്തന്നെ ഓരോ ഉത്സവവും ജനങ്ങള്‍ കഴിയുന്നത്ര കൊണ്ടാടുകയാണ്.

അടുത്തിടെ കുറേ സ്ത്രീകള്‍ ട്രെയിനില്‍ ചുവടുകള്‍ വച്ചതാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

കല്യാണ്‍ റയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സബര്‍ബന്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന പത്തോളം സ്ത്രീകള്‍ ഗര്‍ബ എന്ന നൃത്തം ചെയ്തത്. നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായിട്ടാണ് അവര്‍ ഇത്തരത്തില്‍ ചുവടുവച്ചത്.

സഹയാത്രികരിലാരൊ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ വാര്‍ത്താ മാധ്യമമായ ഇന്ത്യാ ഡോട്ട് കോം തങ്ങളുടെ ട്വിറ്റര്‍ പേജില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.