മസിലുപിടിച്ചു കപ്പടിച്ചു; ലോ​ക ‘മ​സി​ൽ​മാ​ൻ’ ആ​യി കൊച്ചിക്കാരൻ ചി​ത്തരേഷ്
Thursday, November 14, 2019 6:53 PM IST
ലോ​ക ‘മ​സി​ൽ​മാൻ’ ആ​യി ഒ​രു കേ​ര​ളീയ​ൻ. അ​തും ന​മ്മു​ടെ കൊ​ച്ചി​ക്കാ​ര​ൻ പ​യ്യ​ൻ. 2019ലെ ​മി​സ്റ്റ​ർ വേ​ൾ​ഡ് മ​ത്സ​ര​ത്തി​ൽ ലോ​ക​കി​രീ​ടം ചൂ​ടി​യ​ത് കൊ​ങ്ക​ണി​യാ​യ കൊ​ച്ചി വ​ടു​ത​ല സ്വ​ദേ​ശി 33 വ​യ​സുള്ള ചി​ത്ത​രേ​ഷ് ന​ടേ​ശ​ൻ. കൊ​ങ്ക​ണി​ക​ൾ​ക്ക് ഇ​ട​യി​ൽ നി​ന്നൊ​രു മ​സി​ൽ​മാ​ൻ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ എ​ത്തു​ന്ന​ത് ഇ​ത് ആ​ദ്യം.

ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ജെ​ജു ദ്വീ​പി​ൽ ന​ട​ന്ന പ​തി​നൊ​ന്നാ​മ​ത് ലോ​ക ബോ​ഡി ബി​ൽ​ഡി​ം ഗ് ചാം​പ്യ​ൻ​ഷി​പ്പി​ൽ ആ​ണ് ചി​ത്ത​രേ​ഷ് ലോ​ക കി​രീ​ടം ചൂ​ടി​യ​ത്. ലോ​ക ടൈ​റ്റി​ലി​ൽ മു​ത്ത​മി​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് ചി​ത്ത​രേ​ഷ്. വ​ടു​ത​ല​ക്കാ​ര​നാ​യ ചി​ത്ത​രേ​ഷ് മു​ൻ​പ് മി​സ്റ്റ​ർ ഇ​ന്ത്യ​യും, മി​സ്റ്റ​ർ ഏ​ഷ്യ​യും ആ​യി​രു​ന്നു.

15 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ബോ​ഡി​ ബി​ൽ​ഡിം​ഗ് ആ​രം​ഭി​ച്ചി​ട്ട്. അ​തി​നുമു​മ്പ് കോ​ള​ജ് ത​ല​ത്തി​ൽ മി​ക​ച്ച ഹോ​ക്കി താ​ര​മാ​യി​രു​ന്നു ചി​ത്ത​രേ​ഷ്. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ട​ത്തെ കാ​മ്പ​സി​ൽനി​ന്ന് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നി​ൽ ബി​രു​ദം നേ​ടി​യ​തി​നു ശേ​ഷം ട്രെ​യി​ന​റാ​യി അ​വ​സ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

കൊ​ങ്ങ​ര​പ്പ​ള്ളി വീ​ട്ടി​ൽ ന​ടേ​ശ​ൻ, ഗീ​ത (നി​ർ​മ​ല) ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത പു​ത്ര​ൻ ആ​ണ് ചി​ത്ത​രേ​ഷ്. നീ​തു അ​രു​ൺ, സൗ​മ്യ സൂ​ര​ജ് എ​ന്നി​വ​ർ സ​ഹോ​ദ​രി​ക​ൾ ആ​ണ്.

സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് സൂ​ര​ജ് കൊ​ച്ചി​യി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​ണ്. അ​രു​ൺ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.