കുഞ്ഞിനെ രക്ഷിക്കാൻ ചീറ്റപ്പുലികളുമായി അമ്മജിറാഫിന്‍റെ ജീവന്മരണ പോരാട്ടം, ഒടുവിൽ...
Sunday, September 20, 2020 2:07 PM IST
മാ​തൃ​സ്നേ​ഹ​ത്തോ​ളം അ​മൂ​ല്യ​മാ​യ​തും ക​രു​ത​ൽ നി​റ​ഞ്ഞ​തു​മാ​യ മ​റ്റൊ​ന്നും ഈ ​ലോ​ക​ത്തി​ല്ല. മ​നു​ഷ്യ​രി​ൽ മാ​ത്ര​മ​ല്ല പ്ര​കൃ​തി​യി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഈ ​സ​ത്യം അ​ന്നും ഇ​ന്നും എ​ന്നും നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു​ണ്ട്.

ഈ ​വാ​ക്കു​ക​ളെ സ​ത്യ​മാ​ക്കു​ന്ന രീ​തി​യി​ലു​ള്ള ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്. നൊ​ന്തു പെ​റ്റ സ്വ​ന്തം ജീ​വ​നെ ചീ​റ്റ​പ്പു​ലി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷി​ക്കാ​ൻ ഒ​രു ജി​റാ​ഫ് ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് ഈ ​വീ​ഡി​യോ​യി​ലു​ള്ള​ത്.

സ്വ​ന്തം ജീ​വ​ൻ പ​ണ​യം വ​ച്ച് ജി​റാ​ഫ് ചീ​റ്റ​പ്പു​ലി​ക​ളെ വി​ര​ട്ടി ഓ​ടി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ശാ​ന്ത ന​ന്ദ​യാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. "ഒ​രു അ​മ്മ​യ്ക്ക് ഇ​ത്ത​ര​ത്തി​ലൊ​രു ധൈ​ര്യം എ​വി​ടെ നി​ന്ന് ല​ഭി​ക്കു​ന്നു എ​ന്ന് ഞാ​ന്‍ അ​ത്ഭു​ത​പ്പെ​ടു​ന്നു. ചീ​റ്റ​ക​ളി​ല്‍ നി​ന്ന് അ​ത് ത​ന്‍റെ കു​ഞ്ഞി​നെ വി​ജ​യ​ക​ര​മാ​യി സം​ര​ക്ഷി​ക്കു​ന്നു' എ​ന്ന് കു​റി​ച്ചാ​ണ് അ​ദ്ദേ​ഹം ഈ ​വീ​ഡി​യോ ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.