"ഒന്നു തണുപ്പിക്കാൻ എത്തിയതാണേ'; ലോകത്തിലെ ഏറ്റവും വിഷമുള്ള പാന്പ് നീന്തൽകുളത്തിൽ!
Saturday, January 16, 2021 9:41 PM IST
നീന്തൽ കുളം കണ്ടാൽ അതിലൊന്നു നീന്തിത്തുടിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകുമോ? "ആശാനും' അത്രയേ ചെയ്തുള്ളൂ. ഇനി നീന്തിക്കളിച്ച ആശാൻ ആരാണെന്നല്ലേ? ലോകത്തിലെ ഏറ്റവും വിഷമുള്ള പാന്പാണ് കക്ഷി! ഓസ്ട്രേലിയായിലാണ് സംഭവം. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിലുള്ള മരിനോ എന്ന പ്രദേശത്താണ് പാമ്പിനെ കണ്ടെത്തിയത്.
ഇവിടെയുള്ള ഒരു വീട്ടിലെ നീന്തൽകുളത്തിൽ നിന്ന് അധികമുള്ള വെള്ളം ഒഴുകുന്നതിനായി നിർമിച്ച ചാലിലാണ് പാന്പിനെ കണ്ടത്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പായാ ഈസ്റ്റേണ് ബ്രൗണ് വിഭാഗത്തില്പ്പെട്ട പാമ്പാണ് ഇവിടെയുണ്ടായിരുന്നത്.
പാമ്പ് പിടിത്തക്കാര് സാമൂഹിക മാധ്യമങ്ങളില് പങ്കുവച്ച ഇതിന്റെ വീഡിയോ വൈറലാണ്. പ്രദേശത്ത് കടുത്ത ചൂടാണെന്നും ശരീരം തണുപ്പിക്കാനായാണ് പാമ്പ് നീന്തൽകുളത്തിലെത്തിയതെന്നുമാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ഈ ഇനത്തിൽപ്പെട്ട പാന്പ് കടിച്ചാൽ രക്തം വാർന്നാണ് മരണം സംഭവിക്കുക.