23 കാരറ്റ് സ്വർണത്തിൽ ഒരു ബിരിയാണി; റോയൽ ഗോൾഡ് ബിരിയാണിയുടെ വില...
Tuesday, February 23, 2021 9:36 PM IST
സ്വ​ര്‍​ണം കൊ​ണ്ടു​ള്ള ബ​ർ​ഗ​ർ നേ​ര​ത്തെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​ത സ്വ​ർ​ണ ബി​രി​യാ​ണി​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ദു​ബാ​യി​ലെ ബോം​ബെ ബോ​റോ എ​ന്ന ഹോ​ട്ട​ലാ​ണ് ബി​രി​യാ​ണി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​പ​ത്തി​മൂ​ന്നു കാ​ര​റ്റ് ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ സ്വ​ര്‍​ണം കൊ​ണ്ടാ​ണ് ബി​രി​യാ​ണി അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

റോ​യ​ൽ ഗോ​ൾ​ഡ് ബി​രി​യാ​ണി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ബി​രി​യാ​ണ് വ​ലി​യൊ​രു സ്വ​ര്‍​ണ​ത്ത​ളി​ക​യി​ലാ​ണ് വി​ള​മ്പു​ന്ന​ത്. മൂ​ന്നു വ്യ​ത്യ​സ്ത വി​ധ​ത്തി​ലു​ള്ള അ​രി​ക​ള്‍ കൊ​ണ്ടു​ള്ള ബി​രി​യാ​ണി​യാ​ണ് ത​ളി​ക​യി​ലു​ള്ള​ത്. ബി​രി​യാ​ണി റൈ​സ്, കീ​മ റൈ​സ്, വൈ​റ്റ് ആ​ന്‍​ഡ് സാ​ഫ്ര​ണ്‍ റൈ​സ് എ​ന്നി​ങ്ങ​നെ വി​വി​ധ അ​രി​ക​ള്‍ കൊ​ണ്ടാണ് ബി​രി​യാ​ണി തയാറാക്കിയിരിക്കുന്നത്. മൂ​ന്നു​കി​ലോ​യോ​ളം ഭാ​ര​മാ​ണ് ബി​രി​യാ​ണി​ക്കു​ള്ള​ത്.

ബി​രി​യാ​ണി റൈ​സ്, കീ​മ റൈ​സ്. വൈ​റ്റ് ആ​ന്‍​ഡ് സാ​ഫ്ര​ണ്‍ റൈ​സ് എ​ന്നി അ​ര​ക​ളാ​ണ് ബി​രി​യാ​ണി​ക്ക് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. കാ​ഷ്മീ​രി ലാ​മ്പ് സീ​ഖ് ക​ബാ​ബ്, ഡ​ല്‍​ഹി ലാ​മ്പ് ചോ​പ്‌​സ്, രാ​ജ്പു​ട് ചി​ക്ക​ന്‍ ക​ബാ​ബ്‌​സ്, മു​ഗ​ളാ​യ് കോ​ഫ്താ​സ്, മ​ലാ​യ് ചി​ക്ക​ന്‍ റോ​സ്റ്റ് തു​ട​ങ്ങി​യ​വ​യും ബി​രി​യാ​ണി​ക്കൊ​പ്പ​മു​ണ്ട്. ഇ​നി വി​ല എ​ത്ര​യാ​ണെ​ന്ന​ല്ലേ? ഏ​ക​ദേ​ശം ഇ​രു​പ​തി​നാ​യി​രം രൂ​പ. ഓ​ർ​ഡ​ർ ചെ​യ്താ​ൽ 45 മി​നി​റ്റി​ന​കം റോ​യ​ൽ ഗോ​ൾ​ഡ് ബി​രി​യാ​ണ് റെ​ഡി​യാ​ണെ​ന്നാ​ണ് റ​സ്റ്റ​റ​ന്‍റ് ന​ൽ​കു​ന്ന വാ​ഗ്ദാ​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.