ഈ അമ്മ മരണമാസാണ്; വിദേശത്ത് ജോലി ചെയ്യുന്ന മകന് അമ്മയുടെ കിടിലൻ സർപ്രൈസ്
Tuesday, April 9, 2019 4:37 PM IST
വിദേശത്ത് ജോലി ചെയ്യുന്ന മക്കൾ, മാതാപിതാക്കളോട് പറയാതെ വീട്ടിൽ എത്തി അവർക്ക് സർപ്രൈസ് നൽകുന്ന സംഭവങ്ങൾ സോഷ്യൽമീഡിയയിൽ സർവ സാധാരണമാണ്. എന്നാൽ വിദേശത്ത് ജോലി ചെയ്യന്ന മകന് ഒരു അമ്മ നൽകിയ സർപ്രൈസാണ് സോഷ്യൽമീഡിയയിൽ കൈയടി വാരിക്കൂട്ടുന്നത്.
സിംഗപ്പൂരിൽ മകൻ ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റിലെത്തിയാണ് ഒരു അമ്മ മകന് സർപ്രൈസ് നൽകിയത്. പർദ ധരിച്ചെത്തിയ അമ്മ ആവശ്യമുള്ള സാധനങ്ങൾ മകനോട് പറഞ്ഞു. എല്ലാം വാങ്ങിയ ശേഷം പണം നൽകുകയും ചെയ്തു. എന്നാൽ ഈ ദൃശ്യങ്ങൾ ഒരാൾ പകർത്തുന്നത് കണ്ടപ്പോൾ മകന് സംശയമായി.
ഉടൻ തന്നെ അമ്മയുടെ ഹിജാബ് ഈ യുവാവ് ഉയർത്തി നോക്കി. തൊട്ടു മുമ്പിൽ നിൽക്കുന്നത് അമ്മയാണെന്ന് കണ്ടപ്പോൾ ഓടി വന്ന് ഇയാൾ അമ്മയെ കെട്ടി പിടിക്കുകയും ചെയ്തു. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായി മാറുകയാണ്.