തോൾ ചെരിഞ്ഞ ലാലേട്ടന് സൈഡ് ചെരിഞ്ഞ കെഎസ്ആർടിസി ബസ്; നടന വിസ്മയത്തെ തേടി ഒരു "വെറൈറ്റി' പിറന്നാൾ ആശംസ
Tuesday, May 21, 2019 3:12 PM IST
അഭിനയ ചക്രവർത്തി മോഹൻലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കൊട്ടാരക്കര കെഎസ്ആർടിസി നൽകിയ വ്യത്യസ്തമായ പിറന്നാൾ ആശംസയിലാണ് സോഷ്യൽമീഡിയയുടെ കണ്ണുടക്കുന്നത്. തോൾ ചെരിച്ച് നടന്ന് മലയാളി മനസിൽ ഇടം നേടിയ താരത്തിന്റെ കിടിലൻ നടത്തത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചെരിഞ്ഞ് നിൽക്കുന്ന കെഎസ്ആർടിസി ബസിന്റെ ചിത്രമാണ് ഇവർ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്.
ലാലേട്ടനോടുള്ള അടങ്ങാത്ത ആരാധന മനസിൽ സൂക്ഷിക്കുന്നവരിൽ നിന്നും സോഷ്യൽമീഡിയയിലെങ്ങും അദ്ദേഹത്തിന് ആശംസ പ്രവാഹമാണ്. മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങി സിനിമ മേഖലയിൽ നിന്നും നിരവധി പ്രമുഖർ താരത്തിന് ആശംസ നേർന്നിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം