ചു​വ​രി​നു​ള്ളി​ൽ നി​ന്ന് ദ​യ​നീ​യ ക​ര​ച്ചി​ൽ; ഭി​ത്തി പൊ​ളി​ച്ച​പ്പോ​ൾ വീ​ട്ടു​ട​മ ഞെ​ട്ടി
Friday, October 8, 2021 12:12 PM IST
വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ അ​വ​രു​ടെ ഉ​ട​മ​ക​ളു​ടെ അ​രു​മ​ക​ളാ​ണ്. അ​വ​യ്ക്ക് എ​ന്തെ​ങ്കി​ലും പ​റ്റി​യാ​ലോ അ​വ​യെ ഒ​ന്നു കാ​ണാ​താ​യ​ലോ ഉ​ട​മ​ക​ളു​ടെ സ​ങ്ക​ടം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റി​ല്ല. അ​ത്ത​ര​മൊ​രു ഉ​ട​മ​യു​ടെ​യും പൂ​ച്ച​യു​ടെ​യും ക​ഥ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ . ജി​യാ​വാ​ന എ​ന്ന ടി​ക് ടോ​ക് പ്രൊ​ഫൈ​ലി​ൽ നി​ന്നു​മാ​ണ് ഈ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

പൂ​ച്ച​യെ കാ​ണാ​നി​ല്ല

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ചയാ​യി​രു​ന്നു സം​ഭ​വം.​ജി​യാ​വാ​ന​യു​ടെ അ​രു​മ​യാ​യ പൂ​ച്ച​യെ കാ​ണാ​നി​ല്ല. അ​വ​ൾ കു​റെ​യി​ട​ങ്ങ​ളി​ൽ അ​ന്വേ​ഷി​ച്ചു. പ​ക്ഷേ, എ​വി​ടെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. പൂ​ച്ച​യെ ന​ഷ്ട​പ്പെ​ട്ടെ​ന്ന് ക​രു​തി സ​ങ്ക​ട​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ങ്കി​ലും പ്ര​തീ​ക്ഷ കൈ​വി​ടാ​തെ ഇ​ട​യ്ക്കൊ​ക്കെ അ​വ​ൾ പൂ​ച്ച​യെ അ​ന്വേ​ഷി​ച്ച് വീ​ടി​ന് ചു​റ്റും ന​ട​ന്നു.

ആ ​ഒ​ച്ച...

അ​ങ്ങ​നെ വീ​ടി​നു ചു​റ്റും ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ജി​യാ​വാ​ന ഒ​രു ശ​ബ്ദം കേ​ൾ​ക്കു​ന്ന​ത്. ത​ന്റെ അ​രു​മ​യു​ടെ മ്യാ​വു മ്യാ​വു... എ​ന്ന ക​ര​ച്ചി​ൽ . അ​ടു​ത്ത അ​ന്വേ​ഷ​ണം ഈ ​ക​ര​ച്ചി​ൽ എ​വി​ടെ നി​ന്നാ​ണെ​ന്ന് അ​റി​യാ​നാ​യി​ട്ടാ​യി​രു​ന്നു.

ആ ​അ​ന്വേ​ഷ​ണ​വും അ​ങ്ങ​നെ തു​ട​ർ​ന്നു. പ​ക്ഷേ, ആ​ളെ മാ​ത്രം ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ന്നാ​ലും പൂ​ച്ച​യു​ടെ ക​ര​ച്ചി​ൽ എ​വി​ടെ നി​ന്നാ​കു​മെ​ന്നു ചി​ന്തി​ച്ച ജി​യാ​വാ​ന അ​പ്പോ​ഴാ​ണ് ഒ​രു കാ​ര്യം ഓ​ർ​ത്ത​ത്.



ഭി​ത്തി​ക്കു​ള്ളി​ൽ

ജി​യാ​വാ​ന​യു​ടെ വീ​ടി​ന്‍റെ ബാ​ത് റൂം ​പു​തു​ക്കി​പ്പ​ണി​തി​രു​ന്നു. പൂ​ച്ച ബാ​ത്റൂ​മിന്‍റെ ഭി​ത്തി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യി​ട്ടു​ണ്ടാ​കു​മെ​ന്ന് തോ​ന്നി. അ​വി​ടെ ചെ​ന്ന് വി​ളി​ച്ച​പ്പോ​ൾ ഭി​ത്തി​ക്കു​ള്ളി​ൽ നി​ന്നും ക​ര​ച്ചി​ൽ കേ​ൾ​ക്കാം. അ​തോ​ടെ അ​രു​മ​യെ ക​ണ്ടു കി​ട്ടി​യ സ​ന്തോ​ഷ​മാ​യി.

പ​ക്ഷേ എ​ങ്ങ​നെ പു​റ​ത്തി​റ​ക്കും എ​ന്നാ​യി ചി​ന്ത. ജി​യാ​വാ​ന​പെ​ട്ട​ന്ന് ഒ​രു പ​ണി​ക്കാ​ര​നെ വി​ളി​പ്പി​ച്ചു. ആ​ളെ​ത്തി ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് ടൈ​ൽ പൊ​ളി​ച്ചു.

ഒ​ളി​ച്ചേ ക​ണ്ടേ

ടൈ​ൽ പൊ​ളി​ച്ച​പ്പോ​ൾ പൂ​ച്ച പ​തി​യെ വ​ന്ന് ത​ല പു​റ​ത്തേ​ക്കി​ട്ടു നോ​ക്കി. ഇ​തു ക​ണ്ട​പ്പോ​ൾ ജി​യാ​വാ​ന​യ്ക്ക് പൂ​ച്ച ഒ​ളി​ച്ചേ ക​ണ്ടേ ക​ളി​ക്കു​ക​യാ​ണെ​ന്നാ​ണ് തോ​ന്നി​യ​ത്. എ​ന്താ​യാ​ലും അ​വ​സാ​നം സം​ഭ​വം വ​ള​ര ത​മാ​ശ​യാ​യി ത​നി​ക്ക് തോ​ന്നി​യെ​ന്നും പ​റ​ഞ്ഞാ​ണ് ജി​യാ​വാ​ന വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ൺ​പ​ത് ല​ക്ഷം പേ​രാ​ണ് ഈ ​വീ​ഡി​യോ ക​ണ്ടി​രി​ക്കു​ന്ന​ത്. പ​ല​രും ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും പ​ങ്കു വെ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.