ലോക സുന്ദരിയായി ജമൈക്കയുടെ ടോണി ആൻ സിംഗ്
Sunday, December 15, 2019 12:44 PM IST
2019ലെ ലോകസുന്ദരി കിരീടമണിഞ്ഞ് ജമൈക്കയിൽ നിന്നുള്ള ടോണി ആൻ സിംഗ്. രണ്ടാം സ്ഥാനം ഫ്രാന്‍സില്‍ നിന്നുള്ള ഒഫീലി മെസിനോയ്ക്കും മൂന്നാം സ്ഥാനം ഇന്ത്യന്‍ സുന്ദരി സുമന് റാവുവും സ്വന്തമാക്കി.
23 വയസുള്ള ടോണി ആന്‍ സിംഗ് അമേരിക്കയിലെ ഫ്ളോറിഡ യൂണിവേഴ്സിറ്റിയില്‍ സൈക്കോളജി വിദ്യാർഥിനിയാണ്. നാലാം തവണയാണ് ജമൈക്കക്കാരി ലോക സുന്ദരി പട്ടം കരസ്ഥമാക്കുന്നത്. മത്സരത്തിൽ 120 പേരാണ് പങ്കെടുത്തത്.