ചു​റ്റി​ക​യും ഉ​ളി​യും ഉ​പ​യോ​ഗി​ച്ച് പി​ള​ർ​ത്തി​യ​ത് ഭീ​മ​ൻ പാ​റ; സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം
Wednesday, January 9, 2019 11:57 AM IST
ഒ​രു ചു​റ്റി​ക​യും ഉ​ളി​യും മാ​ത്രം ഉ​പ​യോ​ഗി​ച്ച് ഭീ​മ​ൻ പാ​റ ര​ണ്ടാ​യി പി​ള​ർ​ക്കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ത​മി​ഴ്നാ​ട്ടി​ലാ​ണ് സം​ഭ​വം.

ര​ണ്ടാ​യി പി​ള​ർ​ന്നി​രി​ക്കു​ന്ന ഒ​രു പാ​റ​യി​ൽ ചു​റ്റി​ക​യും ഉ​ളി​യും ഉ​പ​യോ​ഗി​ച്ച് ഒ​രാ​ൾ അ​ടി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം. ഇ​ദ്ദേ​ഹ​ത്തി​നു ചു​റ്റും മൂ​ന്നു പേ​ർ ഉ​ണ്ട്. എല്ലാവരും മാറി മാറി ചുറ്റിക കൊണ്ട് ശക്തിയായി അടിച്ചു കഴിയുമ്പോൾ പാ​റ​ പിളർന്ന് ഇ​രു​വ​ശ​ത്തേ​ക്കും മ​റി​ഞ്ഞു വീ​ഴു​കയായിരുന്നു. ഏകദേശം 40 അടി ഉയരമുള്ള പാറയായിരുന്നു ഇത്.

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഈ ​വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ അ​ഭി​ന​ന്ദി​ച്ചാ​ണ് ക​മ​ന്‍റു​ക​ളേ​റ​യും ഉ​യ​രു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.