മിന്നല്‍ മരത്തിലേല്ക്കുമ്പോള്; ഞെട്ടിക്കുന്ന വീഡിയോ
Tuesday, June 14, 2022 12:32 PM IST
ഇടിയും മിന്നലും എത്ര അപകടകരമായ ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ. ഇടിമിന്നലുണ്ടാകുമ്പോള്‍ മരത്തിന് കീഴില്‍ നില്‍ക്കരുതെന്ന് സാധാരണ പറയാറുണ്ട്. മിന്നലേല്‍ക്കാനുള്ള സാധ്യതയെ മുന്നില്‍ കണ്ടാണ് ഇങ്ങനെ പറയുന്നത്.
അത്തരത്തിലൊരു സംഭവത്തിന്‍റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്. മഴ പെയ്യുമ്പോള്‍ ഒരാള്‍ തന്‍റെ ജനാല വഴി അത് ഷൂട്ട് ചെയ്യുകയാണ്. പെട്ടെന്ന് ഇടിവെട്ടുകയും മരത്തിന് തീപിടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
എവിടെയാണീ സംഭവമെന്ന് വീഡിയോയില്‍ വ്യക്തമല്ല. എന്നാല്‍ ഇതൊരു മുന്നറിയിപ്പായി ആളുകള്‍ കാണണമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും കമന്‍റായി പറയുന്നത്.