Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Viral
Back to home
സ്ത്രീകൾക്ക് പുരുഷന്മാരുടെ വേഷം ധരിക്കാമെങ്കിൽ തിരിച്ചും ആകാം! ഓഫീസിൽ പോകുവാണ്, തുറിച്ചുനോക്കരുത്..
Wednesday, October 21, 2020 3:49 PM IST
"സ്ത്രീകൾ വളരെ മോഡേണായി ജീൻസും ടോപ്പും ധരിക്കുന്നതിനെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നവർ എന്തിനാണ് സ്കർട്ടും ടോപ്പും ധരിക്കുന്ന പുരുഷന്മാരെ തുറിച്ചു നോക്കുന്നത്?’ മാർക്ക് ബ്രയാൻ എന്ന ആറുപത്തിയൊന്നുകാരന്റേതാണ് ചോദ്യം.
വസ്ത്രങ്ങൾക്കു ലിംഗവിവേചനം കൽപ്പിക്കുന്നത് ശരിയായ രീതിയല്ല എന്ന അഭിപ്രായക്കാരനാണ് റോബോട്ടിക്സ് എൻജിനിയർ മാനേജർകൂടിയായ മാർക്ക്. സ്ത്രീകൾ പലപ്പോഴും പുരുഷൻമാർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ധരിക്കാറുണ്ട്. ആരും കുറ്റം പറയാറില്ല. എന്നാൽ, പുരുഷൻമാർ സ്ത്രീകൾ ഉപയോഗിക്കുന്ന വസ്ത്രം ധരിച്ചാൽ പലരും തുറിച്ചുനോക്കും.. ഇതിനെതിരേയാണത്രേ മാർക്കിന്റെ ഒറ്റയാൾ യുദ്ധം.
പറയുക മാത്രമല്ല!
"ഓ... അഭിപ്രായം പറയാനൊക്കെ എല്ലാവർക്കും പറ്റും, ചെയ്തുകാണിക്കാനാണ് പാട്’ എന്നു പറയാൻ വരട്ടെ. കഴിഞ്ഞ നാലു വർഷമായി സ്ത്രീകൾ ഉപയോഗിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് മാർക്ക് ധരിക്കുന്നത്. വസ്ത്രം മാത്രമല്ല കേട്ടോ. മാർക്കിന്റെ ചെരുപ്പും ബാഗും ക്ലച്ചസുമെല്ലാം സ്ത്രീകൾ ഉപയോഗിക്കുന്ന മാതൃകയിലുള്ളതാണ്.
ആദ്യമൊക്കെ പലരും ഇയാൾക്കു തലയ്ക്കു നല്ല സുഖമില്ല എന്ന രീതിയിലാണ് നോക്കിയിരുന്നത്. പക്ഷേ, പിന്നെ പിന്നെ ഇതു ഭ്രാന്തല്ല ഒരു പോരാട്ടമാണെന്ന് ആളുകൾക്കു തോന്നിത്തുടങ്ങി.
മാർക്കിന്റെ ഈ വസ്ത്രധാരണശൈലി ജർമൻ സ്വദേശികൾക്ക് ഇപ്പോൾ സുപരിചിതമാണ്. മാർക്കിനെ ആദ്യമായി കാണുന്ന പലരുടെയും സംശയം അദ്ദേഹം ഒരു ട്രാൻസ്ജെൻഡർ ആണോ എന്നതാണ്. കാരണം അവരാണല്ലോ പലപ്പോഴും ഇത്തരം എതിർ വേഷങ്ങൾ ധരിക്കാറുള്ളത്. പലരും തങ്ങളുടെ സംശയം സ്പോട്ടിൽ തീർക്കാനും മടിക്കാറില്ല.
ഇത്തരം ചോദ്യങ്ങളുമായി എത്തുന്നവരോടു യാതൊരുവിധത്തിലുള്ള ഈർഷ്യയും കാട്ടാതെ ചിരിച്ചുകൊണ്ട് മാർക്ക് പറയും. "ഞാൻ ഒരു സന്തുഷ്ടവാനായ ഭർത്താവും മൂന്നു കുട്ടികളുടെ അച്ഛനുമാണ്''. ഇതോടൊപ്പം തന്റെ വ്യത്യസ്തമായ വസ്ത്രധാരണ ശൈലിയുടെ പിന്നിലെ ഉദ്ദേശ്യവും മാർക്ക് അവരോടു വിവരിക്കും.
ഓഫീസിലും മാറ്റമില്ല
ഓഫീസിലും വീട്ടിലും തന്റെ പോരാട്ടം തുടരുന്ന മാർക്കിന് ഏറ്റവും ഇഷ്ടമുള്ള ലുക്ക് ഫോർമലാണ്. സ്കർട്ടിനൊപ്പം ഫോർമൽ മെൻസ് ഷർട്ടുമാണ് മാർക്കിന്റെ പതിവ് ലുക്ക്. വിമൻ ഫോർമൽ വസ്ത്രങ്ങൾ നൽകുന്ന ആത്മവിശ്വാസത്തിന്റെ തോത് വളരെ കൂടുതലാണെന്ന പക്ഷക്കാരനാണ് മാർക്ക്.
"ഈ വസ്ത്രങ്ങൾ നൽകുന്ന കംഫർട്ടിനെക്കാൾ എനിക്കിഷ്ടം പെൻസിൽ ഫിറ്റ് സ്കർട്ടും ഹൈഹീൽസും ചേരുന്പോഴുള്ള എലഗന്റ് ലുക്കാണ്.' മാർക്ക് പറയുന്നു. മാർക്കിന്റെ വസ്ത്രങ്ങളിൽ ഭൂരിഭാഗവും അദ്ദേഹം ഓണ്‍ലൈനായി വാങ്ങുന്നവയാണ്. മാർക്കിന്റെ ഇഷ്ടത്തേയും തീരുമാനത്തേയും പിന്തുണച്ചുകൊണ്ട് ഭാര്യയും ഒപ്പമുണ്ട്.
വസ്ത്രവിവേചനം!
വസ്ത്രങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ലിംഗവിവേചനത്തിനെതിരെ പോരാടണമെന്ന തീരുമാനം മാർക്ക് എടുത്തിട്ട് നാളേറെയായി. കോളജ് പഠനകാലത്തായിരുന്നു തുടക്കം. തന്റെ അന്നത്തെ ഗേൾഫ്രണ്ടിനോടാണ് മാർക്ക് ഈ ആശയം ആദ്യമായി പങ്കുവച്ചത്. മാർക്കിന്റെ തീരുമാനത്തെ പിന്തുണച്ച പെണ്‍കുട്ടി പെണ്ണായി വസ്ത്രംധരിച്ച് തനിക്കൊപ്പം നൃത്തം ചെയ്യണമെന്നു മാർക്കിനോട് ആവശ്യപ്പെട്ടു.
ഈ വിശാലമായ ആശയം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി മാർക്ക് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തന്നെ ആരംഭിച്ചു. ഓരോ ദിവസത്തെയും ചിത്രങ്ങൾ തന്റെ ഫാൻസിനായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ മാർക്ക് മറക്കാറില്ല. ഭാര്യയോടു തന്റെ തീരുമാനവും അതിനുപിന്നിലെ ഉദ്ദേശ്യവും പറഞ്ഞുവെങ്കിലും ഇത് മക്കളോട് എങ്ങനെ അവതരിപ്പിക്കുമെന്നോർത്താണ് മാർക്ക് ഏറെ വലഞ്ഞു.
ഞെട്ടിച്ച് മക്കൾ
"മക്കൾ ഈ തീരുമാനത്തോട് എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. ഒരു ദിവസം ഞാൻ അവരോടു പറഞ്ഞു അച്ഛനു സ്കർട്ടും ഷർട്ടും ധരിച്ച് ഓഫീസിലേക്കു പോകണമെന്ന് ആഗ്രഹമുണ്ട്. അതിൽ എന്തെങ്കിലും കുഴപ്പമുള്ളതായി നിങ്ങൾക്കു തോന്നുന്നുണ്ടോ?..
അവർ പൊട്ടിത്തെറിക്കുമെന്നും ഞങ്ങൾക്ക് നാണക്കേടാകുമെന്നു പറഞ്ഞു രോഷംകൊള്ളുമെന്നുമൊക്കെയാണ് മാർക്ക് പ്രതീക്ഷിച്ചത്. എന്നാൽ, പ്രതീക്ഷിച്ചതിൽനിന്നു വിപരീതമായി എന്റെ തീരുമാനത്തെ അവർ കൈയടിച്ചു പാസാക്കി. ആറടി ഉയരമുള്ള അച്ഛൻ അമ്മയെപ്പോലെ സ്കർട്ടും ഷർട്ടുമൊക്കെ ധരിച്ച് ഓഫീസിലേക്കു പോകുന്നത് അവർ കൗതുകത്തോടെയാണ് കണ്ടത്.
നാലു വർഷമായി
ഇപ്പോൾ നാലു വർഷമായി ഞാൻ എന്റെ വസ്ത്രധാരണം പൂർണമായി മാറ്റിയിട്ട്. ഇത്രയും നാളത്തെ എന്റെ അനുഭവത്തിൽനിന്നു ഞാൻ മനസിലാക്കിയത് ഭൂരിഭാഗം ആളുകളും മറ്റുള്ളവരുടെ വസ്ത്രത്തെക്കുറിച്ച് ആകുലപ്പെടുന്നില്ല എന്നാണ്. അതേസമയം, തന്റെ ജോലികളിൽ വ്യാപൃതരല്ലാത്തവർ ചുറ്റുമുള്ളവരുടെ വസ്ത്രത്തെയും പ്രവൃത്തികളെയും വിമർശിച്ചുകൊണ്ടേയിരിക്കും. - മാർക്ക് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"എനിക്കൊപ്പമുള്ള ഈ യാത്രക്കാരി...'; പൈലറ്റിന്റെ അനൗണ്‍സ്മെന്റ് വൈറല്‍
വിമാനയാത്ര ഒട്ടുമിക്കവര്‍ക്കും പ്രത്യേകതയുള്ള ഒന്നാണല്ലൊ. മേഘങ്ങള്‍ കാല്ക്കീഴിലാക്കി പറന്നുപോകുന്ന അസുലഭ നിമിഷം.
തായ്ലൻഡിൽ അദ്ഭുതജീവി എട്ടു കണ്ണ് എട്ടു കാല്..!
എട്ടു കണ്ണുകളുള്ള ജീവിയെപ്പറ്റി ഇതുവരെ ആരും കേട്ടിട്ടുണ്ടാവില്ല? എന്നാൽ അങ്ങനെയുള്ള ജീവികളെയും ഭൂമുഖത്തു കണ്ടെത്തി. എ
"ഒരു വിട്ടുവീഴ്ചയും ഇല്ല, യുദ്ധം മാത്രം'; വാഹനത്തിലെ വേറിട്ട വാചകം
ഓട്ടോറിക്ഷകളുടെ പിന്നിലും മഡ് ഗാര്ഡിലുമൊക്കെ രസകരമായ വാചകങ്ങള്‍ നമുക്ക് കാണാന്‍ കഴിയും, "ഈ പാവം പൊയ്ക്കോട്ടെ', "മു
ആ ഇന്ത്യക്കാരന് മലയാളിയാണ്...
ദുബായി ഇൻഫ്ലുവൻസര്‍ അല്‍ റഫേലോ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോ സൈബര്‍ലോകത്ത് ഇപ്പോള്‍ വൈറലാണ്. ഈജിപ്ഷ്യന്‍ താളവാദ
"ജയിപ്പിച്ചേക്കണേ, തോറ്റാല്‍ കല്യാണം നടത്തും...' വിദ്യാർഥിനിയുടെ അഭ്യർഥന വൈറൽ
പരീക്ഷയുടെ ഉത്തരപ്പേപ്പറിൽ കൗതുകകരമായ പല വിക്രിയകളും വിദ്യാർഥികൾ കാട്ടാറുണ്ട്. മൂല്യനിർണയം നടത്തുന്ന അധ്യാപകര
ഭാഗ്യം അങ്ങനെയാണ്; അഞ്ചുകോടി രൂപ ലോട്ടറിയടിച്ച പിസാ ഡെലിവറി ഡ്രൈവര്‍
ഒരു സാധാരണക്കാരന്റെ എക്കാലത്തേയും ആശ്വാസമായ പ്രതീക്ഷമാചകമാണ് "എന്നെങ്കിലും രക്ഷപ്പെടും' എന്നത്. ഈ ചിന്തയ്ക്കൊപ്പം
"ആന്‍ ദ ഓസ്കാര്‍ ഗോസ് ടൂ...'; ഡല്‍ഹി ട്രാഫിക് പോലീസിന്റെ പോസ്റ്റ് വൈറല്‍
കഴിഞ്ഞ ദിവസമാണല്ലൊ ചലച്ചിത്രങ്ങള്‍ക്കായുള്ള ഓസ്കാര്‍ പുരസ്കാരം പ്രഖ്യാപിച്ചത്. ക്രിസ്റ്റഫര്‍ നോളനും കിലിയന്‍ മര്
ലോകത്തിലെ ഏറ്റവും മികച്ച സാന്‍ഡ്വിച്ചുകളില്‍ വടാപാവ് ഇടംപിടിക്കുമ്പോള്‍
ജീവിതത്തിന്റെ ഏതെങ്കിലും ഒരുഘട്ടത്തില്‍ എങ്കിലും പലരും ബദ്ധപ്പാടുകള്‍ നേരിട്ടുണ്ടാകും. ചിലപ്പോള്‍ ഒരു ജോലി കണ്ടെത്താനു
ഓട്ടോ ഡ്രൈവര്‍ വക ചറപറാ ഇംഗ്ലീഷ്, സായിപ്പ് ഞെട്ടിത്തരിച്ചു; വെെറൽ കാഴ്ച
നമ്മുടെ നാട്ടിന്‍പുറത്തും തിരക്കുള്ള കവലകളിലുമൊക്കെ ഒരു ഓരത്തായി കാണാന്‍ കഴിയും; ഒരു കൂട്ടം ഓട്ടോ റിക്ഷാകളെ. സവാരിക്ക
ഭർത്താവ് 30 രൂപയുടെ ലിപ്സ്റ്റിക് വാങ്ങി; വിവാഹമോചനം തേടി യുവതി
ദന്പതികൾ തമ്മിലുള്ള വഴക്കിനു വലിയ കാരണങ്ങളൊന്നും വേണമെന്നില്ല. നിസാര കാര്യങ്ങൾക്കായിരിക്കും വിവാഹമോചനം വരെ നടക്ക
വിമാനത്തില്‍ "നിന്ന് യാത്ര' ചെയ്യേണ്ടി വരുമോ; ഇരിപ്പുറയ്ക്കാതെ യവനിക
ആകാശം തൊട്ട് പറക്കുന്ന വിമാനത്തില്‍ ഒന്ന് യാത്ര ചെയ്യാന്‍ കൊതിക്കാത്തവര്‍ നന്നേ കുറവായിരിക്കും. യാത്രക്കൂലി കുടുതലായത
ഓരോരോ കാരണങ്ങൾ..! കറന്റ് ബില്ലടയ്ക്കാൻ പറഞ്ഞ കാമുകനെ യുവതി ഒഴിവാക്കി
കമിതാക്കൾ പരസ്പരം ‘തേയ്ക്കു’ ന്നതും പ്രണയം പൊളിയുന്നതും അത്ര അസാധാരണമൊന്നുമല്ല. ഒത്തുപോകാൻ പറ്റാത്ത മതിയായ കാരണങ്ങ
34,000 ബര്‍ഗറുകള്‍; കഴിച്ച് കഴിച്ച് റിക്കാര്‍ഡുകള്‍ തിരുത്തുന്ന ഏഴുപതുകാരന്
ഗിന്നസ് റിക്കാര്‍ഡുകള്‍ ആളുകള്‍ പലതരത്തിലാണല്ലൊ തീര്‍ക്കാറുള്ളത്. അവയില്‍ പലതൂം ഏതെങ്കിലും ഒരുദിനം തകരും. എന്നാല്‍
പിഴയടച്ചശേഷം പോലീസുകാർക്കൊപ്പം ഫോട്ടോ; വൈറലായി വാഹനയുടമ
ട്രാഫിക് നിയമം ലംഘിച്ചതിനു പിടിക്കപ്പെട്ട ഒരു യുവാവ് പോലീസുകാരന്റെ കൈക്ക് കടിച്ച സംഭവം അടുത്തനാളിൽ ബംഗളൂരുവിൽ ഉണ്
"സോറി ഇങ്ങളല്ല ആളുമാറി'; ഫോണ്‍ വരുത്തുന്ന പൊല്ലാപ്പെന്ന് നെറ്റിസണ്
മൊബൈല്‍ ഫോണുകളുടെ കാലഘട്ടമാണല്ലൊ ഇപ്പോള്‍. അനവധി നിരവധി മോഡല്‍ ഫോണുകള്‍ നിത്യേന വിപണിയില്‍ എത്തുന്നു. എല്ലാക്കാര്യ
കാംഗ്ര ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ ക്രിക്കറ്റ്; "മറ്റൊരു ലെവല്‍'
ക്രിക്കറ്റ് എന്ന കളി ഇന്ത്യക്കാരന് വലിയ വികാരമാണല്ലൊ. "കപിലിന്റെ ചെകുത്താന്മാര്' വിശ്വകപ്പ് കൊണ്ടുവന്നതും സച്ചിന്
തെലുങ്ക് പയ്യനായി കൊറിയക്കാരന്; വൈറല്‍ കാഴ്ച
വേറിട്ട സംസ്കാരങ്ങളും ആചാരങ്ങളും ലോകമെമ്പാടും കാണാന്‍ കഴിയും. ഇവയൊക്കെ അവരുടെ വസ്ത്രധാരണത്തിലും ഉണ്ടാകും. ഇന്ത്യക്
ബംഗളൂരു നഗരത്തിലെ വിചിത്രമായ സൈന്‍ ബോര്‍ഡുകള്‍
റോഡ് അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന കാഴ്ചയാണല്ലൊ കാണാനാകുന്നത്. ആളുകള്‍ എത്ര ശ്രദ്ധിച്ചാലും മറ്റാരെങ്കിലും
പലര്‍ക്കും മാതൃകയാകുന്ന സൊമാറ്റോ ഡെലിവറി ഏജന്റ്; വെെറൽ
ജീവിതം പലര്‍ക്കും പലതരത്തിലുള്ള പരീക്ഷണങ്ങളാണ് ഒരുക്കുക. അതിനെ നേരിട്ട് വിജയിക്കുന്നവരും വിജയിക്കാനായി പൊരുതുന്ന
ഭാഗ്യത്തിനായി133 ടിക്കറ്റുകള്‍; ഫലം 796 കോടി രൂപയുടെ ജാക്ക്പോട്ട്
ഭാഗ്യക്കുറി എന്നത് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ്. പലരും ഇക്കാര്യത്തില്‍ പലവട്ടം പരീക്ഷിക്കും. അപ്രതീക്

പ്രകൃതിസ്നേഹവുമായി കാടും മലയും കയറി; ഒടുവിൽ മോൻസി ഹിമാലയം കീഴടക്കി
സ്വപ്നം കാണുമ്പോൾ വലിയ സ്വപ്നം കാണണമെന്നല്ലേ പറയാറ്. ഹിമാലയത്തിന്റെ നെറുകയിൽ കയറി താഴെ കാണുന്ന ലോകത്തെ നോക്കി കാണണ
തീക്കൊള്ളികള്‍ മൂക്കില്‍ കൊള്ളിച്ച് ഗിന്നസ് റിക്കാര്‍ഡ് നേടിയപ്പോള്‍
ഗിന്നസ് ബുക്കില്‍ നിരവധിപേര്‍ വേറിട്ട രീതിയില്‍ തങ്ങളുടെ പേര് ചേര്ക്കാറുണ്ടല്ലൊ. അസാധാരണമായ ചില പ്രകടനങ്ങള്‍ നമ്മ
"റോഡിലിറങ്ങുമ്പോള്‍ എണ്ണിയവന്റെ ശാപം കിട്ടാതിരിക്കട്ടെ'; നാണയം വക ഇ-സ്കൂട്ടര്‍
ഒരു വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. പലരും പണം സ്വരുക്കൂട്ടിവച്ച് തങ്ങളുടെ ആഗ്രഹം സഫലീകരിക്
ഒരിക്കല്‍ നഷ്ടമായത് തിരികെ എത്തുമ്പോള്‍; അതും കടല്‍താണ്ടി
പ്രിയപ്പെട്ടതായി കരുതുന്ന എന്തെങ്കിലും ഒന്ന് പ്രതീക്ഷിക്കാത്ത നേരം നഷ്ടമാകുമ്പോള്‍ ആളുകള്‍ക്ക് വല്ലാത്ത സങ്കടം ഉണ്ടാകി
കൂടെയോടാന്‍ ആളെ വേണം; ഇ- റിക്ഷാക്കരന്റെ വിവാഹപരസ്യം വൈറല്‍
യോജിച്ച കാലത്തെ വിവാഹാലോചനകള്‍ സര്‍വ സാധാരണമായ ഒരു കാര്യമാണല്ലൊ. നാട്ടുകാരും ബന്ധുക്കളും വിവാഹ ദല്ലാളുമാരുമൊക്കെ
കത്തുന്ന എക്സ്റ്റന്‍ഷന്‍ കോര്‍ഡ് സമയോചിതമായി എടുത്തുമാറ്റുന്ന നായ; വൈറല്‍
നായകള്‍ ഏറെ ബുദ്ധിയുള്ള ജീവികള്‍ ആണല്ലൊ. കാലാകാലങ്ങളായി മനുഷ്യനൊപ്പം കഴിയുന്ന അവ വിശ്വസ്തരുമാണ്. പല ആപത്ത് ഘട്ടങ്ങ
എഡി മുത്തശിക്കു സ്വീറ്റ് 116; ദീർഘായുസിന്റെ രഹസ്യം ഇതാണ്
അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയാണ് എഡി സെക്കരെല്ലി. 1908 ഫെബ്രുവരി അഞ്ചിന് ജനിച്ച എഡി മുത്തശിയുടെ 116ാം പിറന്ന
"ഭാഗ്യം'മറന്നുകളഞ്ഞില്ല; അതുകൊണ്ട് ഈ ഡ്രൈവര്‍ രക്ഷപ്പെട്ടു
ഭാഗ്യക്കുറി എടുക്കുന്ന ഏതൊരാളുടെ മനസിലും അതില്‍ നിന്നും സമ്മാനമടിച്ച് ജീവിതം സുരക്ഷിതമാക്കണമെന്ന ആഗ്രഹമാണുള്ളത്.
നൃത്തമെന്നൊക്കെ പറഞ്ഞാല്‍ ഇതാണ്; ഒരു യാത്രയയപ്പ് സമ്മേളനത്തിലെ "യന്ത്രമനുഷ്യനെ' കാണാം
സ്കൂളിലെ യാത്രയയപ്പ് സമ്മേളനം എന്നു പറയുമ്പോള്‍ നമ്മുടെ മനസിലേക്ക് ഓടി വരുന്നത് എന്താണ്? നിര്നിമിഷേരായി ഇരിക്കുന
ടിപ്പ് ചോദിച്ചതു യുവതി വിവാദമാക്കി..! പൊങ്കാലയിട്ടു സോഷ്യൽ മീഡിയ
ഭക്ഷണം വിതരണം ചെയ്യുന്നവർക്കു ടിപ്പ് നൽകുന്നത് ഹോട്ടലുകളിൽ പതിവാണ്. സപ്ലൈയർമാർ ടിപ്പ് ചോദിക്കാറില്ലെങ്കിലും ആഗ്രഹ
Latest News
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
മഹാരാഷ്ട്രയില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ പോലീസ് വധിച്ചു
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top