ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് ഡി​വി​ഡി ശേ​ഖ​രം! അ​തി​ന് കാ​ര​ണ​വു​മു​ണ്ട്
Thursday, February 25, 2021 4:29 PM IST
ര​സ​ക​ര​മാ​യ പ​ല വീ​ഡി​യോ​ക​ളും ടി​ക് ടോ​കി​ലൂ​ടെ പ്ര​ച​രി​ക്കാ​റു​ണ്ട്. ഒ​റ്റ വീ​ഡി​യോ​യി​ലൂ​ടെ താ​ര​മാ​കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന വീ​ഡി​യോ ഫ്രി​ഡ്ജി​നു​ള്ളി​ലെ ഡി​വി​ഡി ശേ​ഖ​ര​മാ​ണ്. സ്റ്റീ​വ് ത​ന്‍റെ ചീ​സ് ശേ​ഖ​രം കാ​ണി​ക്കാ​നാ​യാ​ണ് വീ​ഡി​യോ ചെ​യ്ത​ത്. പ​ക്ഷേ, ചീ​സൊ​ന്നും ആ​ളു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. പി​ന്നെ​യോ, ഫ്രി​ഡ്ജി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ലെ നി​ര​യി​ൽ അ​ടു​ക്കി​വെ​ച്ചി​രി​ക്കു​ന്ന ഡി​വി​ഡി ശേ​ഖ​ര​മാ​ണ്.

ഏ​ഴു ദ​ശ​ല​ക്ഷ​ത്തി​ൽ അ​ധി​കം പേ​രാ​ണ് ഈ ​ഒ​രു വീ​ഡി​യോ ക​ണ്ട​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ പ​ല​രും സം​ശ​യ​ങ്ങ​ളു​മാ​യി എ​ത്തി. എ​ന്തി​നാ​ണ് ഡി​വി​ഡി​ക​ൾ സൂ​ക്ഷി​ക്കു​ന്ന​ത് എ​ന്ന​താ​യി​രു​ന്നു എ​ല്ലാ​വ​രു​ടെ​യും സം​ശ​യം.

സം​ശ​യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​മാ​യി സ്റ്റീ​വ് എ​ത്തി. ഡി​വി​ഡി​ക​ൾ 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു താ​ഴെ​യാ​യി സൂ​ക്ഷി​ച്ചാ​ൽ അ​ത് മി​ക​ച്ച രീ​തി​യി​ൽ പ്ലേ ​ചെ​യ്യാ​നാ​കു​മെ​ന്ന് താ​ൻ എ​വി​ടെ​യോ വാ​യി​ച്ചി​രു​ന്നെ​ന്നും അ​ത് സ​ത്യ​മാ​ണോ എ​ന്ന​റി​യാ​ൻ അ​ന്നു മു​ത​ൽ താ​ൻ ഡി​വി​ഡി​ക​ളും ബ്ലു-​റേ ഡി​സ്കു​ക​ളും ഫ്രി​ഡ്ജി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​തെ​ന്നു​മാ​ണ് സ്റ്റീ​വ് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

ത​ന്‍റെ ക​യ്യി​ൽ കൂ​ൾ മൂ​വി ശേ​ഖ​ര​മു​ണ്ടെ​ന്ന് പ​റ​യാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണ് സ്റ്റീ​വി​ന്‍റെ അ​ഭി​പ്രാ​യം. കൂ​ൾ മൂ​വി ശേ​ഖ​ര​ണം തു​ട​ങ്ങി​യി​ട്ട് 27 വ​ർ​ഷ​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.