മാ​ൻ ഓ​ഫ് ദ ​മാ​ച്ചി​ന് സ​മ്മാ​നം പെ​ട്രോ​ൾ! കൗ​തു​ക​മാ​യി ചി​ത്രം
Monday, March 1, 2021 8:47 PM IST
ഇ​ന്ധ​ന​വി​ല ദി​വ​സ​വും കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നൂ​റി​ലേ​ക്ക് കു​തി​ക്കു​ന്ന പെ​ട്രോ​ൾ വി​ല വ​ർ​ധ​ന​വി​നെ​തി​രേ പ​ല ര​സ​ക​ര​മാ​യ സ​മ​ര​ങ്ങ​ളും അ​ര​ങ്ങേ​റി​ട്ടു​ണ്ട്. വി​വാ​ഹ​സ​മ്മാ​ന​മാ​യി പെ​ട്രോ​ൾ ന​ൽ​കി​യ സം​ഭ​വം വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യി​രു​ന്നു.

ഒ​ടു​വി​ൽ ക്രി​ക്ക​റ്റ് ക​ളി​യി​ൽ സ​മ്മാ​ന​മാ​യി പെ​ട്രോ​ൾ ന​ൽ​കി​യ സംഭവമാണ് വൈറലാകുന്നത്. ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മാ​ൻ ഓ​ഫ് ദ ​മാ​ച്ചി​ന് 5 ലി​റ്റ​ർ പെ​ട്രോ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് സം​ഘാ​ട​ക​ർ. ഭോ​പ്പാ​ലി​ലാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സ​ലാ​ഹു​ദ്ദീ​ൻ അ​ബ്ബാ​സി എ​ന്ന താ​ര​മാ​ണ് മാ​ൻ ഓ​ഫ് ദി ​മാ​ച്ച് ആ​യി തെ​ര‍​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഭോ​പ്പാ​ലി​ലെ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​നോ​ജ് ശു​ക്ല​യാ​ണ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ച​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​ർ ജി​ല്ല​യി​ലെ ഒ​രു പെ​ട്രോ​ൾ പ​മ്പ്, തെ​റ്റ് കൂ​ടാ​തെ തി​രു​ക്കു​റ​ൾ വാ​യി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഒ​രു ലി​റ്റ​ർ പെ​ട്രോ​ൾ സ​മ്മാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തി​രു​വ​ള്ളൂ​വ​ർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​നു​വ​രി 16നാ​യി​രു​ന്നു ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ൽ ബാ​റ്റും ഹെ​ൽ​മ​റ്റു​മാ​യി നി​ൽ​ക്കു​ന്ന ഒ​രാ​ളു​ടെ ചി​ത്ര​വും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. പ​തി​വു​പോ​ലെ പു​തി​യ ചി​ത്ര​വും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.